ബഹ്റൈന്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട അഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്തക്ക് അഭിനന്ദനം


.

മനാമ: മൂന്നാമതും ബഹ്റൈന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാപിറ്റല്‍ കമ്മ്യൂണിറ്റി ചെയര്‍മാനും കാപിറ്റല്‍ ചാരിറ്റി ജനറല്‍ സെക്രട്ടറിയുമായ അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്തയെ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ട്രഷറര്‍ എസ്.എം അബ്ദുല്‍ വാഹിദ്, മറ്റ് കേന്ദ്രനേതാക്കള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധികള്‍ എന്നിവര്‍ ആശംസിച്ചു. 2022 നവംബര്‍ 19 ന് ഭരണ കാലയളവ് പൂര്‍ത്തിയാക്കിയ ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അടുത്ത നാല് വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പിലാണ് അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത മിന്നുന്ന വിജയം കരസ്ഥമാക്കിയത്. എം.പിയായിരിക്കെ 2016 ല്‍ സമസ്ത ബഹ്റൈന്റെ മനാമ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി പരിചയപ്പെടുകയും പിന്നീട് തങ്ങളുടെ വിയോഗം വരെ ആ സ്‌നേഹ ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും, ജനറല്‍ സെക്രട്ടറി പ്രെഫസര്‍ ആലികുട്ടി മുസലിയാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത, പട്ടികാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിയും, സമസ്തയുടെ മറ്റു സ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. സമസ്തയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്തയുടെ നേതൃത്വത്തിലുള്ള കാപിറ്റല്‍ കമ്മ്യൂണിറ്റി സെന്ററിന്റെ കീഴില്‍ ഇസ്ലാമിക്ക് മിനിസ്ട്രിയുടെ അംഗീകാരത്തോടെയാണ് സമസ്ത ബഹ്‌റൈന്‍ പ്രവര്‍ത്തിച്ചു വരുന്നത്. സമസ്ത ബഹ്‌റൈന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും രക്ഷാധികാരിയാണ് അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത. ജനപ്രിയനായ എം.പി. എന്ന നിലയില്‍ ഇന്ത്യക്കാരുടേയും വിശിഷ്യ മലയാളികളുടെ എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതില്‍ ഏറെ താത്പര്യം കാണിക്കുന്ന സത്യസന്ധത മുഖമുദ്രയാക്കിയ വ്യക്തിത്വമാണ് അഹ്‌മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത.

Content Highlights: bahrain parliament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented