അൽ ഹിലാൽ ഹെൽത് കെയർ മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറിന്റെ ആറാമത് ശാഖ ഹമദ് ടൗണ്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ ഹിലാല്‍ ഹെല്‍ത് കെയര്‍ മാനേജിങ് ഡയറക്ടര്‍മാരായ ഡോ. പി.എ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്‍, ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് ആസിഫ് മുഹമ്മദ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദീന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ സെന്റര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് മെഡിക്കല്‍ സെന്ററിന്റെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ശാഖ തുറക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള പറഞ്ഞു. ബഹ്‌റൈനിലെ ഓരോ വ്യക്തിക്കും സുസ്ഥിരവും മികച്ചതുമായ ആരോഗ്യ പരിപാലനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കും. ഈ വര്‍ഷം ഹിദ്ദിലും സിത്രയിലും ശാഖകള്‍ തുറക്കുന്നുണ്ട്. 2023-ല്‍ മൂന്ന് മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ സെന്റററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക സാങ്കേതിക വിദ്യയും മൊബൈല്‍ ആപ്ലിക്കേഷനും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ഹമദ് ടൗണ്‍ ശാഖ ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. പി.എ. മുഹമ്മദ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം ഇതുവഴി ലഭ്യമാകും. പീഡിയാട്രിക്‌സ്, ഒഫ്താല്‍മോളജി, എമര്‍ജന്‍സി, ഗൈനക്കോളജി, ഇ.എന്‍.ടി, റേഡിയോളജി ഡെന്റല്‍, ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി സ്‌പെഷാലിറ്റി മെഡിക്കല്‍ സെന്ററാണ് ഹമദ് ടൗണിലേതെന്ന് സി.ഇ.ഒ ഡോ. ശരത് ചന്ദ്രന്‍ പറഞ്ഞു. അഞ്ച് ഡെന്റല്‍ സബ് സ്‌പെഷാലിറ്റികളും ഇവിടെയുണ്ട്. ഈ മാസം അവസാനം മെഡിക്കല്‍ സെന്ററിന്റെ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഫെബ്രുവരി 13 വരെ എല്ലാ വിഭാഗങ്ങളിലും സൗജന്യ കണ്‍സള്‍ട്ടേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മുഹറഖ്, മനാമ, സല്‍മാബാദ്, റിഫ, അസ്‌കര്‍ എന്നിവിടങ്ങളില്‍ അല്‍ ഹിലാല്‍ ഹെല്‍ത് കെയര്‍ ശാഖകളുണ്ട്.
Content Highlights: bahrain news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..