ഫ്രണ്ട്‌സ് അസോസിയേഷന്‍ സൗഹൃദസമ്മേളനം ശ്രദ്ധേയമായി    


അശോക് കുമാര്‍

ഫ്രണ്ട്സ് സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ സലിം മമ്പാട് പ്രഭാഷണം നടത്തുന്നു

മനാമ : ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'സ്‌നേഹദൂതനായ പ്രവാചകന്‍' എന്ന തലക്കെട്ടില്‍ നടന്ന സൗഹൃദ സമ്മേളനം ശ്രദ്ധേയമായി. സത്യാനന്തര കാലത്തെ കെടുതികളാണ് വര്‍ത്തമാന കാല സമൂഹം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പ്രാസംഗികനും ആക്റ്റിവിസ്റ്റുമായ സലീം മമ്പാട് അഭിപ്രായപ്പെട്ടു.

ശൈഖ് ഉസാമ ഫുആദ് ഉബൈദ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. പോള്‍ മാത്യു, ഇസ്‌കോണ്‍ ബഹ്റൈന്‍ വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ (കീര്‍ത്തനേശ കൃഷ്ണദാസ), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മുഹിയുദ്ധീന്‍ നന്ദിയും പറഞ്ഞു. ദിശ സെന്റര്‍ ഡയരക്ടര്‍ അബ്ദുല്‍ ഹഖ് കാമ്പയിന്‍ പരിപാടികള്‍ വിശദീകരിച്ച് സംസാരിച്ചു.

പ്രഭാഷകര്‍ക്കുള്ള ഉപഹാരം ഫ്രന്റ് സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി , വൈസ് പ്രസിഡന്റുമാരായ ജമാല്‍ ഇരിങ്ങല്‍, എം.എം. സുബൈര്‍, ജനറല്‍ സെക്രട്ടറി എം. അബ്ബാസ് എന്നിവര്‍ വിതരണം ചെയ്തു. കേമ്പയിന്‍ കണ്‍വീനര്‍ പി.പി. ജാസിര്‍, സെക്രട്ടറി യൂനുസ് രാജ്, വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സിസ്റ്റേഴ്‌സ് യൂണിറ്റി ഫോറം പ്രസിഡന്റ് റീന കമറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. തഹിയ ഫാറൂഖ്, ഫില്‍സ ഫൈസല്‍, ഷിസ ഷാജി, തഹാനി ഹാരിസ്, ഹനാന്‍ അബ്ദുല്‍ മനാഫ് എന്നിവരുടെ പ്രാര്‍ത്ഥനഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ റിഫ മലര്‍വാടി കൂട്ടുകാരായ ദിയ നസീം ,തമന്ന നസീം, ഹന്നത്ത് നൗഫല്‍ ,മിന്നത്ത് നൗഫല്‍ എന്നിവര്‍ സംഘഗാനം ആലപിച്ചു. മുഹറഖ് മലര്‍വാടി കൂട്ടുകാരായ ഖന്‍സ ഫാത്തിമ, ഹംന കരീം, റന്യ റസാഖ്, ഹെലന്‍ ജെയിംസ്, ആര്യനന്ദ, ഷിബു മോന്‍, റിയ ആയിശ, എയ്ഞ്ചല്‍ സെബാസ്റ്റ്യന്‍, നെതാത്മിക, മെഹ്ന ഖദീജ എന്നിവര്‍ ഒപ്പന അവതരിപ്പിച്ചു. ഹന്ന ഫാത്തിമ ,തഹാനി ഹാരിസ്, തമന്ന ഹാരിസ്, നേഹ ഫാത്തിമ, ഫാത്തിമ ശൈഖ, ഫാത്തിമ ശിഫ, സഫ ഷാഹുല്‍ ഹമീദ്, ലബീബ ഖാലിദ്, ജസ അബ്ദു റസാഖ് എന്നിവരുടെ സംഗീതശില്പവും സദസ്യര്‍ക്ക് ഏറെ ഹൃദ്യമായി. ഷാനി റിയാസ്, ലിയ അബ്ദുല്‍ ഹഖ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഇര്‍ഷാദ് കുഞ്ഞിക്കനി, ജലീല്‍ മുട്ടിക്കല്‍, ഖാലിദ് സി, ഷാഹുല്‍ ഹമീദ്, ഗഫൂര്‍ മൂക്കുതല, എ.എം.ഷാനവാസ്, എം.സി. ഹാരിസ്, മുഹമ്മദ് ഷാജി, കെ.അബ്ദുല്‍ അസീസ്, ജാബിര്‍, എം.എച്. സിറാജ്, ജുനൈദ്, സക്കീര്‍ ഹുസ്സൈന്‍, ആഷിഖ് എരുമേലി, ഫസലുറഹ്‌മാന്‍, സമീറ നൗഷാദ്, സോനാ സക്കരിയ, അലി അഷ്റഫ്, സലീന ജമാല്‍, സമീര്‍ ഹസന്‍, വി.പി.ഫാറൂഖ്, അബ്ദുല്‍ ജലീല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Content Highlights: bahrain news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented