സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യം യുവജന ദിനം ആഘോഷിച്ചു


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം നടത്തിയ യുവജന ദിനാഘോഷം

മനാമ: ബഹ്‌റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യം യുവജന ദിനം ആഘോഷിച്ചു. നവതിയുടെ നിറവില്‍ നില്‍ക്കുന്ന മലങ്കര മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ദീപവുമേന്തി സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തിയ ശുശ്രൂഷയ്ക്ക് യുവജന സഖ്യം അംഗങ്ങള്‍ നേതൃത്വം നല്‍കി. യുവജന ദിനത്തിന്റെ ഭാഗമായി തുടര്‍ന്ന് മെഡിക്കല്‍ സെമിനാര്‍ നടത്തി. സഖ്യം പ്രസിഡന്റ് റവ. മാത്യൂ ചാക്കോ പരിപാടിയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു.

തുടര്‍ന്ന് 'പ്രവാസികളും ഹൃദയാഘാതവും' എന്ന വിഷയത്തെ ആസ്പദമാക്കി കിംസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് വിഭാഗത്തിലെ ഡോ. ജൂലിയന്‍ ജോണി തൊട്ടിന്‍ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് ദൈനംദിന ജീവിതത്തില്‍ വന്നു ഭവിച്ചേക്കാവുന്ന അടിയന്തിര സാഹചര്യങ്ങളില്‍ അറിഞ്ഞിരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളെ പറ്റിയുള്ള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഷിജു റ്റി. കുഞ്ഞുമോന്‍, ആന്‍സി സാംസണ്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധിപേര്‍ സെമിനാറില്‍ പങ്കെടുത്തു.




Content Highlights: bahrain news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented