ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീം ഓണം ആഘോഷിച്ചു


ബഹ്‌റൈൻ മലയാളി സെയിൽസ് ടീം സംഘടിപ്പിച്ച ഓണാഘോഷം

മനാമ: ബഹ്‌റൈനിലെ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ മലയാളി സെയില്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ 'പൊന്നോണം 2022' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അദ്‌ലിയ ബാന്‍ സാങ് തായ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെണ്ടമേളത്തോട് കൂടി മാവേലിയെ എതിരേറ്റു. തിരുവാതിരക്കളിയും ഓണപ്പാട്ടുകളും നൃത്ത നൃത്യങ്ങളും കൊണ്ട് പരിപാടി വര്‍ണാഭമാക്കി. പ്രസിഡന്റ് സിജു കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ വിശിഷ്ട അതിഥിയായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറി സനില്‍ കാണിപ്പയ്യൂര്‍ സ്വാഗതവും ട്രഷറര്‍ ആരിഫ് പോക്കുളം നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ ഗണേഷ് കൊറോറ, പ്രോഗ്രാം കോഡിനേറ്റര്‍ അരുണ്‍ ആര്‍ പിള്ള, വൈസ് പ്രസിഡന്‍റ് അഗസ്റ്റിന്‍ മൈക്കിള്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യന്‍, ദിലീപ്, അഷ്റഫ് എന്നിവര്‍ ഓണസദ്യ ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കുള്ള നിരവധി സ്ഥാപനങ്ങളുടെ ഡിസ്‌കൗണ്ടുകളോട് കൂടിയ ഐ.ഡി. കാര്‍ഡ് വിതരണവും നടന്നു. ഈ കൂട്ടായ്മയിലെ അംഗമാകുവാന്‍ താല്‍പര്യമുള്ളവര്‍ മെമ്പര്‍ഷിപ്പ് സെക്രട്ടറി സജിത് കുമാറിനെ (33176154) ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



Content Highlights: bahrain news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented