ബഹ്റൈന്‍ നവകേരള കുടുംബ സംഗമം സംഘടിപ്പിച്ചു


മനാമ: ബഹ്റൈന്‍ നവകേരള സംഗമം ബഹ്റൈന്‍ ബീച്ച് റിസോര്‍ട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് എന്‍.കെ ജയന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങില്‍ സെക്രട്ടറി എ.കെ സുഹൈല്‍ സ്വാഗതവും കണ്‍വീനര്‍ ശ്രീജിത്ത് മൊകേരി നന്ദിയും പറഞ്ഞു. ലോക കേരളസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഷാജി മൂതലയെ നവകേരളയുടെ മുതിര്‍ന്ന നേതാവ് എ. വി പ്രസന്നന്‍ പൊന്നാടയണിച്ച് ആദരിച്ചു. കോ ഓര്‍ഡിനേഷന്‍ അംഗം ബിജു ജോണ്‍, എക്‌സ്പാറ്റ് പ്രിന്റ് ഹൗസ് ഡയക്ടര്‍ ബോര്‍ഡ് അംഗം തങ്കച്ചന്‍ വിതയത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.സി. പവിത്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാ കായിക പരിപാടികള്‍ കുടുംബസംഗമത്തിനു മികവേകി. ജേക്കബ് മാത്യു, പ്രവീണ്‍ മേല്പത്തൂര്‍, അസീസ് ഏഴാംകുളം, സുബൈര്‍, റെയ്‌സണ്‍ വര്‍ഗീസ്, സതീഷ് ചന്ദ്രന്‍, സുനില്‍ ദാസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ബഹ്റൈനിലെ പ്രശസ്തമായ 'ആരവത്തിന്റെ' നാടന്‍ പാട്ടുകള്‍ ശ്രദ്ധേയമായി. പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത ഒരാള്‍ക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള എയര്‍ ടിക്കറ്റ് വേദിയില്‍ വെച്ചുതന്നെ സമ്മാനിക്കുകയുണ്ടായി.




Content Highlights: bahrain navakerala family reunion organised


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented