ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി. കെ. ചന്ദ്രപ്പൻ അനുസ്മരണം
മനാമ: ബഹ്റൈന്‍ നവകേരളയുടെ ആഭിമുഖ്യത്തില്‍ മുന്‍ എം.പിയും മികച്ച പാര്‍ലിമെന്ററിയനും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി. കെ. ചന്ദ്രപ്പന്റെ അനുസ്മരണം സൂം മീറ്റിങ്ങിലൂടെ നടത്തി. പ്രസിഡന്റ് എന്‍.കെ.ജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം.സതീശന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്ത സി.കെ.ചന്ദ്രപ്പന്‍ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ എം.പി. ഫണ്ട് വിനിയോഗിച്ചത്.
ഗോവയെ പോര്‍ച്ചുഗീസുകാരില്‍ നിന്ന് വിമോചിപ്പിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത സി.കെ.ചന്ദ്രപ്പന്‍ പുന്നപ്ര സമര നായകന്‍ സി.കെ. കുമാരപ്പണിക്കരുടെ മകനാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളിയിലും ലോക യുവജന സംഘടനയുടെ നിരവധി സമ്മേളനങ്ങളിലും പങ്കെടുത്ത സി.കെ. അനവധി സമര പോരാട്ടങ്ങളില്‍ പങ്കെടുത്തതിനു തീഹാര്‍ ജയിലിലടക്കം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ലോക കേരളസഭാഗം ഷാജി മൂതല അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി എ.കെ.സുഹൈല്‍ സ്വാഗതവും എം.സി.പവിത്രന്‍ നന്ദിയും പറഞ്ഞു.
Content Highlights: Bahrain Navakerala conducted CK Chandraappan conducted the memorial programme
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..