ബഹ്റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ ഹൂറ എസ്.എം.എസ്. കമ്പനിയുടെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച മെയ് ദിനാഘോഷം
മനാമ: ബഹ്റൈൻ നവകേരള ലോക തൊഴിലാളിദിനത്തിൽ ഹൂറ എസ്.എം.എസ്. കമ്പനിയുടെ ലേബർ ക്യാമ്പിൽ മെയ് ദിനം ആഘോഷിച്ചു. ഐ.സി.ആര്‍.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തൊഴിലാളികൾ ജോലിയോടൊപ്പം ശരീരത്തിന്റെ ആരോഗ്യകാര്യത്തിലും ശ്രദ്ധചെലുത്തണം എന്ന് ഡോക്ടർ അഭിപ്രായപെട്ടു. വിഷമം അനുഭവിക്കുന്ന ജനവിഭാഗത്തിന് എല്ലാവിധത്തിലുള്ള സഹായവും നൽകാൻ ഐ.സി.ആര്‍.എഫ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ പഴക്കം ചെന്ന സംഘടനയായ ബഹ്റൈൻ നവകേരളയുടെ പ്രവർത്തനങ്ങൾ എന്നും ജനകീയ വിഷയങ്ങളിൽ ആയിരുന്നെന്നും നവകേരളക്ക് എല്ലാവിധ ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ കലാപരിപാടികളിൽ ക്യാമ്പംഗങ്ങൾ പങ്കാളികളായി. അംഗങ്ങളോടൊപ്പം ഉച്ചഭക്ഷണത്തിന് ശേഷമാണ് നവകേരള കുടുംബാംഗങ്ങൾ പിരിഞ്ഞത്. പ്രവീൺ മേല്പത്തൂർ അധ്യക്ഷനായ യോഗത്തിൽ ഇ.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. ലോക കേരള സഭ അംഗം ഷാജി മൂതല, എൻ.കെ.ജയൻ, എ.കെ.സുഹൈൽ, ജേക്കബ് മാത്യു, അസീസ് ഏഴംകുളം, ബിജു വർഗീസ് (എസ്.എം.എസ്. പ്രതിനിധി) എന്നിവർ ആശംസകൾ അറിയിക്കുകയും കെ.രഞ്ജിത്ത് നന്ദി പറയുകയും ചെയ്തു. അജയകുമാർ, സതീഷ് ചന്ദ്രൻ, റെയ്സൺ വർഗീസ്, പി.വി.കെ.സുബൈർ, ആർ.ഐ
മനോജ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: Bahrain Navakerala celebrated May Day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..