പരിപാടിയുടെ പോസ്റ്റർ
മനാമ: ബഹ്‌റൈന്‍ ശ്രീ കൊച്ചു ഗുരുവായൂര്‍ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നുകൊണ്ടിരിക്കുന്ന വാര്‍ഷിക ആഘോഷമായ 'ശ്രീ സുദര്‍ശനം' ഡിസംബര്‍ 16 വെള്ളിയാഴ്ച മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ക്ഷേത്ര ആചാരാനുഷ്ടാനങ്ങള്‍ ഉള്‍പ്പടെ കലാസാംസ്‌കാരിക പരിപാടികളോടെ പര്യവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും, സ്റ്റാര്‍ വിഷന്‍ ഇവന്റസിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ നടക്കുക.
തന്ത്രി ബ്രഹ്‌മശ്രീ സൂര്യകാലടി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ സൂര്യ കാലടി മഹാഗണപതിഹോമവും മറ്റു വിശിഷ്ട പൂജകളും ഉണ്ടാകും. കൊച്ചു ഗുരുവായൂര്‍ മേല്‍ശാന്തി പ്രദീഷ് നമ്പൂതിരിപ്പാടുള്‍പ്പടെ കേരളത്തിലെ പ്രശസ്തരായ തന്ത്രിവര്യന്മാരും, ബ്രാഹ്‌മണ ശ്രേഷ്ഠരും പങ്കെടുക്കും. വിവിധ ക്ഷേത്രകലകള്‍, നൃത്തനൃത്ത്യങ്ങള്‍ എന്നിവയും ഭജനകളും അരങ്ങേറും.
രാവിലെ ആറ് മണിക്ക് ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകള്‍ വിവിധ പരിപാടികളോടെ രാത്രി പത്തുമണിയോടെ അവസാനിക്കും. ഏഴ് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, അഡൈ്വസറി കമ്മിറ്റിയും നേതൃത്വം നല്‍കുന്ന പരിപാടികളില്‍ മറ്റ് നിരവധി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിശാല കമ്മിറ്റിയുടെ കൂട്ടായ സഹായസഹകരണത്തോടെയാകും പരിപാടികള്‍ അരങ്ങേറുക.
Content Highlights: bahrain manama sree kochu guruvayoor temple sree sudarshanam
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..