ഇന്ത്യൻ സ്‌കൂളിൽ നടന്ന ബഹ്റൈൻ ദേശീയദിനാഘോഷം
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഹ്റൈന്‍ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇസ ടൗണ്‍ കാമ്പസില്‍ അറബി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും മതസഹിഷ്ണുതയും എടുത്തുകാട്ടുന്നതായിരുന്നു. ദേശീയ പതാകകള്‍ വീശിയും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചും വിദ്യാര്‍ഥികള്‍ ദേശീയദിനം ആഘോഷിച്ചു. വിദ്യാര്‍ഥികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിച്ചു. പരമ്പരാഗത ബഹ്റൈന്‍ വസ്ത്രം ധരിച്ച വിദ്യാര്‍ഥികള്‍ ബഹ്റൈന്‍ പതാകകള്‍ വീശി ഘോഷയാത്രയില്‍ അണിനിരന്നു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍, ഇ. സി. അംഗം മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രിന്‍സിപ്പല്‍ വി. ആര്‍. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ. ദേവസ്സി, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രിന്‍സ് എസ്. നടരാജന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനവും വിശുദ്ധ ഖുര്‍ആന്‍ പാരായണവും നടന്നു. രാജ്യത്തോടുള്ള ആദരസൂചകമായി വിദ്യാര്‍ഥികള്‍ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു. രാജ്യത്തിനുവേണ്ടിയുള്ള അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും അധ്യാപകരെ ആദരിച്ചു. സൈനബ് മുഹമ്മദും അബ്ദുല്ല എ. ജലീലും ബഹ്‌റൈനെ കുറിച്ച് പ്രസംഗം നടത്തി. പരമ്പരാഗത വേഷവിധാനമത്സരവും നടന്നു. ബഹ്റൈന്‍ നൃത്തമായ ലിവയും ഫാഷന്‍ ഷോയും പരിപാടിയെ വര്‍ണ്ണാഭമാക്കി. അറബിക് വകുപ്പ് മേധാവി റുകയ്യ എ. റഹീം പരിപാടികള്‍ ഏകോപിപ്പിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് വിദ്യാര്‍ഥികളും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തോടും ഭരണനേതൃത്വത്തോടുമുള്ള സ്‌നേഹവും ആദരവും അടയാളപ്പെടുത്തുന്ന ആഘോഷങ്ങളില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളും പങ്കെടുത്തു. മുത്തിന്റെ ആകൃതിയിലുള്ള മനുഷ്യപതാക രൂപീകരിച്ചാണ് പരിപാടികള്‍ക്ക് തുടക്കമായത്. വിദ്യാര്‍ഥികള്‍ അധ്യാപികമാര്‍ക്കൊപ്പം പതാക രൂപപ്പെടുത്തുന്നതിനായി ക്യാമ്പസ് ഗ്രൗണ്ടിലേക്ക് നീങ്ങിയ കാഴ്ച മനോഹരമായിരുന്നു. ആവേശത്തോടെ പങ്കെടുത്ത കിന്റര്‍ഗാര്‍ട്ടനിലെ കൊച്ചുകുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു.
ചുവപ്പും വെളുപ്പും നിറങ്ങളും ആഘോഷങ്ങളും കാമ്പസിന് വര്‍ണപ്പകിട്ടു നല്‍കി. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം, പ്രേമലത എന്‍. എസ്, പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, ക്രൗണ്‍ ഇ.എം.എസ്. പ്രൊക്യുര്‍മെന്റ് മാനേജര്‍ വിജയലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍- അക്കാദമിക് സതീഷ് ജി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സ് നടരാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ പാരായണവും നടന്നു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സ് നടരാജന്‍ തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന അധ്യാപികമാരെ അഭിനന്ദിച്ചു. ഒന്ന് മുതല്‍ മൂന്ന് വരെ ക്ലാസുകളിലെ അറബിക് വിദ്യാര്‍ഥികള്‍ പരമ്പരാഗത നൃ ത്തം അവതരിപ്പിച്ചു.
Content Highlights: bahrain manama indian school bahrain national day celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..