പലിശ വിരുദ്ധ ജനകീയ സംഗമം ഐ. സി. ആർ. എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
മനാമ: പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്യുന്ന കൊള്ളപ്പലിശക്കാര്‍ക്കെതിരെ പലിശ വിരുദ്ധ ജനകീയ സംഗമം സംഘടിപ്പിച്ചു.
ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും പാസ്പോര്‍ട്ടും കൈക്കലാക്കി പ്രവാസിയുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലും അസാധ്യമായ രീതിയില്‍ പലരെയും കുടുക്കിയിട്ടിരിക്കുകയാണ് പലിശക്കാര്‍. വ്യാജ രേഖകള്‍ ഉണ്ടാക്കിയും ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രേഖകളില്‍ ഒപ്പ് വെച്ചും ഇത് കോടതിയില്‍ നല്കി ഇരകളെ ജയിലിലും ജീവിതകാലം മുഴുവന്‍ പ്രവാസത്തിലും തളച്ചിടുന്ന നിയമവിരുദ്ധ പണമിടപാട് നടത്തുന്ന മലയാളികളുള്‍പ്പെടെയുള്ള പലിശക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവന്‍ മനുഷ്യ സ്നേഹികളും ഒരുമിച്ചു മുന്നോട്ട് പോവണമെന്നും പലിശ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ജനകീയ സംഗമവും ബോധവല്‍ക്കരണ സെമിനാറും ആവശ്യപ്പെട്ടു.
ഐ. സി. ആര്. എഫ് ചെയര്മാന് ഡോ. ബാബുരാമചന്ദ്രന് ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നുകൊണ്ട് ജീവിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പലിശ വിരുദ്ധ ജനകീയ സമിതി ചെയര്മാന് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷനായിരുന്നു. ബഹ്റൈനിലെ സാമൂഹിക പ്രതിബദ്ധതയുള്ള മുഴുവന്‍ സംഘടനകളുടെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പലിശ വിരുദ്ധ സമിതിയുടെ ജനകീയ സംഗമങ്ങളും ബോധവല്‍ക്കരണ സെമിനാറുകളും പലിശക്കെണിയില്‍ കുടുങ്ങിയവരുടെ ഒത്തുചേരലുകളും ബഹ്റൈനിന്റെ എല്ലാ ഭാഗത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐസിആര്‍എഫ് വൈസ് ചെയര്മാന് കൂടിയായ അഡ്വക്കേറ്റ് വി.കെ തോമസ് നിയമ ബോധവല്‍ക്കരണ പ്രഭാഷണവും സദസ്യരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയും നല്കി. ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബഹറൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ അഡ്വ. മാധവന് കല്ലത്ത്, പങ്കജ് നെല്ലൂര്‍, ഷാഫി പറക്കട്ട, ശ്രീധര്‍ തേറമ്പില്‍, ഷാജി കാര്ത്തികേയന്, ബിനു കുന്നന്താനം, ബദറുദ്ദീന്‍ പൂവാര്‍, അബൂബക്കര്‍ ഹാജി, നവാസ് കുണ്ടറ, അഷ്കര്‍ പൂഴിത്തല, രാമത്ത് ഹരിദാസ്, കമാല്‍ മുഹിയുദ്ധീന്, നൗഷാദ് അമ്മാനത്ത്, ലത്തീഫ് കോളിക്കല്‍, സിനു കക്കട്ടില്‍, അനീഷ്, വിനു ക്രിസ്റ്റി, സുഹൈല്‍, ചന്ദ്രബോസ്, സുധി പുത്തന്‍വേലിക്കര, ഷാഫി തുടങ്ങിയവര്‍ ജനകീയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതി ജനറല്‍ സെക്രട്ടറി ദിജീഷ് സ്വാഗതവും ബിനു കുന്നന്താനം നന്ദിയും പറഞ്ഞു. യോഗാനന്ദ് കഷ്മിക്കണ്ടി, ഷിബു പത്തനംതിട്ട, അനസ് റഹീം, മണിക്കുട്ടന്, ഷാജി മൂതല, മനോജ് വടകര, ബദറുദ്ദീന്‍ പൂവാര്‍, സിബിന് സലീം, അഷ്കര്‍ പൂഴിത്തല എന്നിവര്‍ നേതൃത്വം കൊടുത്തു.
Content Highlights: Bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..