Photo: Pravasi mail
മനാമ: ബഹ്റൈന്‍ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദിനേശ് കുറ്റിയില്‍ അനുസ്മരണം കെ സി എ ഹാളില്‍ സംഘടിപ്പിച്ചു. കുറ്റിയില്‍ ഭിനേശിന്റെ കൂടെ നാടകത്തില്‍ അഭിനയിച്ചവരും സുഹൃത്തുക്കളും ദിനേശിന്റെ നാടക സംവിധാനത്തില്‍ അഭിനയിച്ചവരുമൊക്കെ ദിനേശിനെ അനുസ്മരിച്ച് ദിനേശനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു.
കനകരാജ് മായന്നൂര്‍ തയ്യാറാക്കിയ ദിനേശ് കുറ്റിയില്‍ ഓര്‍മ്മയില്‍ എന്ന ഡോക്യൂ ഫിലിം പ്രദര്‍ശനം ഉണ്ടായിരുന്നു. ബി എം എഫ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ആര് പവിത്രന് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറൂഖ്, ബി കെ എസ് നാടകവേദി കണ്‍വീനര്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍, സാമൂഹ്യ പ്രവര്ത്തകന് കെ ടി സലിം, ബിജു എം സതീഷ്, ക്യാമറാമാന് നന്ദകുമാര്‍, സംവിധായകനും രചയിതാവുമായ ബെന്‍ സുഗുണന്, സുവിതാ രാകേഷ്, ഐ വൈ സി സി പ്രസിഡന്റ് ജിതിന് പെരിയാരം, രാമത്ത് ഹരിദാസ്, ശശി വടകര, നാടക പ്രവര്‍ത്തകരായ ശിവകുമാര്‍ കൊല്ലറോത്ത്, ഹരീഷ് മേനോന്, വിനയചന്ദ്രന്‍നായര്‍, വിനോദ് ആറ്റിങ്ങല്‍ സജു മുകുന്ദ്, വിജു കൃഷ്ണന് എന്നിവര്‍ ദിനേഷിനെ അനുസ്മരിച്ചു സംസാരിച്ചു.
ബി എം എഫ് ജനറല്‍ സെക്രട്ടറി ദീപാ ജയചന്ദ്രന് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ബി എം എഫ് മീഡിയാ രംഗ് 'ദിനേശ് കുറ്റിയില്‍ റേഡിയോ നാടക മത്സര'ത്തെക്കുറിച്ച് രാജീവ് വെള്ളിക്കോത്ത് വിശദീകരിച്ചു. ആദ്യ സ്ക്രിപ്റ്റ് ബി എം എഫ് ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കല്‍ ഹരീഷില്‍ നിന്നും, വിനോദ് ആറ്റിങ്ങല്‍ ബെന്‍ സുഗുണനില്‍ നിന്നും ഏറ്റുവാങ്ങി. ഗണേഷ് നമ്പൂതിരി അവതാരകനായി.
Content Highlights: Bahrain Malayali Forum held a commemoration Dinesh Kuttiyil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..