ബഹ്‌റൈനിലെ ഏറ്റവും വലിയ സോളാർ പ്ലാന്റിന്റെ പ്രഖ്യാപനം എ.പി.എം ടെർമിനൽസ് അധികൃതർ നടത്തുന്നു
മനാമ: ഹ്‌റൈനിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം പൂര്‍ണ്ണമായും സൗരോര്‍ജ്ജമുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സംരംഭമാക്കി ഈ ര്‍ഷം മാറ്റുമെന്ന് തുറമുഖത്തിന്റെ ഓപ്പറേറ്ററായ എ.പി.എം ടെര്‍മിനല്‍സ് പ്രഖ്യാപിച്ചു.
3.8 ദശലക്ഷം ദിനാര്‍ (10 മില്യണ്‍ യു.എസ് ഡോളര്‍) ചെലവുവരുന്ന സോളാര്‍ പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് എ.പി.എം ടെര്‍മിനല്‍സ് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ കാര്‍ബണ്‍ ബഹിര്‍ഗമനം 65% കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. ഇത് പാരിസ്ഥിതിക സൗഹാര്‍ദ്ദ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. മേഖലയിലെ ആദ്യത്തെ പൂര്‍ണ്ണ ഊര്‍ജ്ജ സ്വയം പര്യാപ്തതയുള്ള തുറമുഖമായി ഇതോടെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖം മാറും. ആഗോളതലത്തിലുള്ള ഡീകാര്‍ബണൈസേഷന്‍ പദ്ധതികളുടെ ചുവടുപിടിച്ചാണ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നത്.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. വലിയ സംരംഭങ്ങളെല്ലാം സൗരോര്‍ജ്ജത്തിലേക്ക് മാറ്റാനുള്ള തീരുമാനമാണ് മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. ഇതിനു ചുവടുപിടിച്ചാണ് സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ സംരംഭമെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.
2030-ഓടെ കാര്‍ബണ്‍ എമിഷന്‍ 70% ആയി കുറയ്ക്കുക, 2040-ഓടെ പൂജ്യം കാര്‍ബന്‍ എമിഷന്‍ കൈവരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. തുറമുഖത്തിന്റെ ഭാഗമായ നാല് വെയര്‍ ഹൗസുകളുടെ മേല്‍ക്കൂരയിലാണ് സോളാര്‍ സെല്ലുകള്‍ സ്ഥാപിക്കുന്നത്. 70000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് സോളാര്‍ സെല്ലുകള്‍ സ്ഥാപിക്കും. 20,000 സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകളാണ് സ്ഥാപിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിവര്‍ഷം 18.5 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പാനലുകള്‍. ഇപ്പോള്‍ തുറമുഖത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി, പ്ലാന്റ് പുര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ലഭ്യമാകും. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യല്‍, ക്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ലൈറ്റിംഗ്, എന്നിവയുള്‍പ്പെടെ വിവിധ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും ഇതിലൂടെ ലഭ്യമാകും. കാര്‍ബണ്‍ ന്യൂട്രല്‍ ബഹ്‌റൈന്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാന്‍ എല്ലാവിധ സഹകരണവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും എ.പി.എം ടെര്‍മിനല്‍സ് അധികൃതര്‍ പറഞ്ഞു. എ.പി മോളര്‍ മെര്‍സ്‌കിന്റെ എല്ലാ സ്ഥാപനങ്ങളിലും 2040 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Bahrain largest solar plant is in operation


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..