.
മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബര്‍ 16 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഒന്നുവരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. 'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഢ്യമാണ്' എന്നതാണ്
ഈ വര്‍ഷത്തെ രക്തദാന സന്ദേശം. ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും.
സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് 'ജീവസ്പര്‍ശം' എന്നപേരില്‍ കെഎംസിസി 13 വര്‍ഷമായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്ത് നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നല്‍കിയത്. ഒരാഴ്ചക്കാലം തുടര്‍ച്ചയായ എക്‌സ്പ്രസ് ക്യാമ്പും നടത്തിയിരുന്നു. 2009-ലാണ് കെഎംസിസി ബഹ്റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 5700-ലധികം പേരാണ് 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്തദാനം നടത്തിയത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്.
മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്‌റൈന്‍ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെ അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്. നാട്ടിലും സി.എച്ച്. സെന്ററുമായി സഹകരിച്ച് രക്തദാന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 16-ന് നടക്കുന്ന ക്യാമ്പിന് മുന്നോടിയായി വളണ്ടിയര്‍, രജിസ്‌ട്രേഷന്‍, ട്രാന്‍സ്‌പോര്‍ട്ട്, ഫുഡ്, പബ്ലിസിറ്റി, റിസപ്ഷന്‍ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്ക് 39841984, 39464958, 33495982, 66353616 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Content Highlights: bahrain kmcc blood donation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..