'ചെമ്മീൻ' നാടകത്തിന്റെ ആദ്യ പോസ്റ്റർ റിലീസിങ്ങും, സ്‌ക്രിപ്റ്റ് വിതരണ ചടങ്ങും
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ തകഴിയുടെ വിശ്വ വിഖ്യാത നോവലായ ചെമ്മീന്‍ എന്ന കൃതിയുടെ നാടക ആവിഷ്‌കാരം 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറും. നാടകത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസിങ്ങും, സ്‌ക്രിപ്റ്റ് വിതരണ ചടങ്ങും സമാജം ബാബുരാജ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. 1995-ല്‍ കേരളത്തില്‍ 'തൂലിക'യുടെ ബാനറില്‍ 2000-ത്തില്‍ പരം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകം 'ചെമ്മീന്‍' നാടകാവിഷ്‌കാരവും, സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്തനായ ബേബിക്കുട്ടന്‍ തൂലികയാണ്. തകഴിയുടെ കയ്യില്‍ നിന്നും നോവല്‍ നേരിട്ട് കൈപറ്റി നാടകമാക്കി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആദ്യ അവതരണം നടന്നു.
ബേബി കുട്ടന്‍ തൂലികയുടെ സംവിധാനത്തില്‍ ആണ് ബഹ്‌റൈനില്‍ ഈ നാടകം അവതരിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം സഹ സംവിധായകനായി മനോഹരന്‍ പാവറട്ടി. സംവിധാന സഹായിയായി സതീഷ് പൂലാപ്പറ്റ എന്നിവര്‍ പ്രവര്‍ത്തിക്കും. ബഹ്‌റൈനില്‍ നാടക രംഗത്തെ പ്രശ്സ്തരും അതോടൊപ്പം പുതുമുഖങ്ങളും അടങ്ങുന്ന വലിയൊരു താര നിരയാണ് ഈ നാടകത്തിലൂടെ രംഗത്തെത്തുന്നത്. മനോഹരന്‍ പാവറട്ടി, അനീഷ് നിര്‍മ്മലന്‍, സതീഷ് പൂലാപ്പറ്റ, അനീഷ് ഗൗരി, ശ്രീജിത്ത് ശ്രീകുമാര്‍, ജയ ഉണ്ണികൃഷ്ണന്‍, വിജിന സന്തോഷ്, ജയ രവികുമാര്‍, ലിജി ലിയോ, ആല്‍ബി സനല്‍, ലളിത ധര്‍മ്മരാജന്‍, അഭിലാഷ്, ഷിബു ജോണ്‍, രാജേഷ് ഇല്ലത്ത്, നാഥന്‍ ആര്‍, അരുണ്‍ കുമാര്‍ പിള്ള, വിനോദ്, സൂര്യ ശ്രീകുമാര്‍, എന്നിവരാണ് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്.
പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് ഈ നാടകത്തോടൊപ്പം സഹകരിക്കുന്നത്. നാടകത്തിന്റെ സെനിക്ക് ഡിസൈന്‍ ഡോ. സാംകുട്ടി പട്ടങ്കരി, ലൈറ്റ് ഡിസൈന്‍ വിഷ്ണു നാടക ഗ്രാമം, രംഗ സജ്ജീകരണം ബിജു എം സതീഷ്, ശ്രീജിന്‍, സംഗീത നിയന്ത്രണം നിഷ ദിലീഷ്, ശബ്ദ നിയന്ത്രണം പ്രദീപ് ചൊന്നാമ്പി, ചമയം സജീവന്‍ കണ്ണപുരം, കോസ്ട്യൂമ് ശ്രീവിദ്യ വിനോദ്, നൃത്തം സാരഗി ശശി, പോസ്റ്റര്‍ ഡിസൈന്‍ ഹരീഷ് മേനോന്‍, റീഹേര്‍സല്‍ കോര്‍ഡിനേറ്റര്‍ നാഥന്‍ ആര്‍, സതീഷ് പുലാപ്പറ്റ, സാങ്കേതിക സഹായം അജിത് നായര്‍ - കോണ്‍വെക്‌സ് മീഡിയ, ഡ്രാമ കോര്‍ഡിനേഷന്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍, നാഥന്‍ ആര്‍, വിനോദ് അളിയത്ത്, എന്നിവരാണ്.
1995 ല്‍ ആദ്യ അവതരണത്തില്‍ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതവും, ഗാനങ്ങളും ആണ് ഇവിടെയും ഉപയോഗിക്കുന്നത്. ഗാനങ്ങള്‍ ഏഴാചേരി രാമചന്ദ്രന്‍, സംഗീതം കുമരകം രാജപ്പന്‍, ആലാപനം പട്ടണക്കാട് പുരുഷോത്തമന്‍, ബിമല്‍ മുരളി, പ്രമിള എന്നിവരാണ്. നാടക അവതരണം സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയാണ്. സമാജം ബാബുരാജ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാ വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫെറോക്, സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍, സഹ സംവിധായകനും, മുഖ്യ നടനുമായ മനോഹരന്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ ഓഫ് ഡ്രാമ ജോയിന്റ് കണ്‍വീനര്‍ വിനോദ് അളിയത്ത് ചടങ്ങുകള്‍ നിയന്ത്രിച്ചു.
Content Highlights: bahrain keraleeya samajam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..