ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍ 


അശോക് കുമാര്‍ 

ഫ്രാൻസിസ് മാർപാപ്പ

മനാമ: പ്രഥമ സന്ദര്‍ശനത്തിനായി എത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ബഹ്റൈന്‍ ഒരുങ്ങിക്കഴിഞ്ഞു. ഹമദ് രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം ബഹ്റൈനിലെത്തുന്ന മാര്‍പാപ്പ നവംബര്‍ 3 മുതല്‍ 6 വരെ ബഹ്റൈനില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ബഹ്റൈനില്‍നിന്നുള്ള വിശ്വാസികളോടൊപ്പം അയല്‍രാജ്യങ്ങളില്‍ നിന്ന് നിരവധി പേരെ അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ രാജ്യത്തെത്തുന്നത് സൗദി അറേബ്യയില്‍നിന്നായിരിക്കുമെന്നാണ് കരുതുന്നത്. കര്‍ശനമായ സുരക്ഷയോടെയും അതേസമയം വിശ്വാസികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിലുമാണ് നടപടികള്‍ ക്രമീകരിക്കുന്നത്.

നാല് ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്‌റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കും. ബഹ്‌റൈനില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ വിശ്വാസികള്‍ക്കായി 20,000 സീറ്റുകളാണ് മാറ്റി വെച്ചിരിക്കുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളില്‍നിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നുമുള്ളവര്‍ക്കുമാണ് ശേഷിക്കുന്ന 8000 സീറ്റുകള്‍.നവംബര്‍ അഞ്ചിന് രാവിലെ 8.30 ന് സ്റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും സി.പി.ആര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് കൈവശം കരുതണം. പ്രായമായവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ഒഴികെ എല്ലാവരും സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ എത്തണം. സര്‍ക്യൂട്ടില്‍ സുരക്ഷാ പരിശോധനാ കൗണ്ടര്‍ പുലര്‍ച്ചെ രണ്ട് മണിക്ക് തുറക്കും. തിരക്കൊഴിവാക്കാന്‍ എല്ലാവരും കൃത്യസമയത്ത് തന്നെ എത്താന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഗ്രീന്‍, വൈറ്റ്, റെഡ്, ബ്ലൂ എന്നീ സോണുകളായി തിരിച്ചാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. സര്‍ക്യൂട്ടില്‍ എത്തുന്ന വിശ്വാസികള്‍ ഓരോ സോണിനും നിശ്ചയിച്ചിട്ടുള്ള സെക്യൂരിറ്റി കൗണ്ടറിലേക്ക് പോകണം.

വിശ്വാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ ബസ് പുലര്‍ച്ചെ മൂന്നിന് സര്‍ക്യൂട്ടിലെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. ഏഴ് മണിക്ക് സ്റ്റേഡിയത്തിലെ ഗേറ്റ് അടക്കും. അതിനാല്‍, വിശ്വാസികള്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് മുമ്പ് തന്നെ ബി.ഐ.സിയില്‍ എത്തുന്നത് സൗകര്യപ്രദമായിരിക്കും. പ്രായമായവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും അവരെ പരിചരിക്കുന്നവരും ടിക്കറ്റുമായി ഈസാ ടൗണിലെ പോളിടെക്‌നിക് പാര്‍ക്കിങ്ങിലാണ് എത്തേണ്ടത്. സുരക്ഷാ പരിശോധനക്കുശേഷം ഇവരെ പ്രത്യേക ബസുകളില്‍ സ്റ്റേഡിയത്തിലെ നിശ്ചിത ഭാഗത്ത് എത്തിക്കും.

കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി www.sacredheartchurchbahrain.org,http://bahraincathedral.orgഎന്നീ വെബ്‌സൈറ്റുകളില്‍ രജിസ്‌ട്രേഷന്‍ തുടരുന്നുണ്ട്. കുര്‍ബാന പ്രാദേശിക ടി.വി ചാനലുകളിലും www.bahrainpapalvisit.org എന്ന വെബ്‌സൈറ്റിലും ഇംഗ്ലീഷിലും അറബിയിലും തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. ബഹ്‌റൈനില്‍ ആദ്യമായാണ് ഒരു പോപ്പ് സന്ദര്‍ശനം നടത്തുന്നത്. ജി സി സി യിലെ രണ്ടാമത്തെ സന്ദര്‍ശനമാണ് മാര്‍പാപ്പ നടത്തുന്നത്. പ്രഥമ സന്ദര്‍ശനം യു.എ.ഇയിലായിരുന്നു.

Content Highlights: Bahrain is ready to welcome Pope Francis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented