കെ.എച്ച്.കെ സ്‌പോർട്‌സ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ്, എ.സി.സി പ്രസിഡന്റ് ജെയ് ഷായിൽനിന്ന് മെമെന്റോ സ്വീകരിക്കുന്നു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ സമീപം
മനാമ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിങ്ങിന് ബഹ്‌റൈന്‍ ആതിഥ്യമരുളിയത് ചരിത്ര സംഭവമായി. ബഹ്‌റൈനില്‍ നടന്ന പ്രഥമ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍നിന്നെത്തിയ എ.സി.സി പ്രസിഡന്റ് ജെയ് ഷായെ കെ.എച്ച്.കെ സ്‌പോര്‍ട്‌സ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ് സ്വീകരിച്ചു. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് യോഗം നടന്നത്.
ബഹ്‌റൈനില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കുന്നതാണ് എ.സി.സി യോഗമെന്ന് മുഹമ്മദ് ഷാഹിദ് പറഞ്ഞു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂ ത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ (എസ്സിവൈഎസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്റെ രക്ഷാധികാരി കൂടിയായ ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിനു കീഴില്‍ ബഹ്‌റൈനില്‍ ക്രിക്കറ്റിന് ശോഭനമായ ഒരു ഭാവിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂറിന്റെ ശ്രമഫലമായാണ് ബഹ്‌റൈനില്‍ എ.സി.സി യോഗം ചേര്‍ന്നത്. ബഹ്റൈനില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ മീറ്റിങ് രാജ്യത്ത് ക്രിക്കറ്റിന്റെ പ്രതിച്ഛായ ഉയര്‍ത്തുമെന്ന് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായി ബഹ്റൈനിലേക്ക് സ്‌പോര്‍ട്സ് ടൂറിസം കൊണ്ടുവരുന്നതിനുള്ള ഒരു വലിയ ചുവടുവയ്പാണിത്. ബഹ്റൈനിലെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് ഗ്രൗണ്ടുകളിലൊന്നായ അവാലി ക്രിക്കറ്റ് ഗ്രൗണ്ടിലും ദേശീയ കായിക ദിനാചരണം നടന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലും സംഘം സന്ദര്‍ശനം സംഘടിപ്പിച്ചു.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, യു.എ.ഇ, സിംബാംബ്‌വേ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: bahrain cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..