ആഗോള കൈയ്യെഴുത്ത് മത്സരത്തില്‍ ബഹ്‌റൈന്‍ ചാപ്റ്ററിന് അഭിമാനനേട്ടം


ലീബ രാജേഷ്, പെർസിസ് മറിയം, ബിജു എം.സതീഷ്

മനാമ: മലയാളം മിഷന്‍ കേരള സര്‍ക്കാര്‍ 'ആസാദി കാ അമൃത് '-കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷന്‍ അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കുമായി ആഗോള തലത്തില്‍ നടത്തിയ കൈയ്യെഴുത്ത് മത്സരത്തില്‍ മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്ററിന് അഭിമാനനേട്ടം. അധ്യാപകരുടെ വിഭാഗത്തില്‍ ബിജു എം.സതീഷ്, ലീബ രാജേഷ് എന്നിവരും പഠിതാക്കളുടെ ജൂനിയര്‍ വിഭാഗത്തില്‍ പെര്‍സിസ് മറിയം വിനോയിയും വിജയികളായി.
ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം മിഷന്‍ പാഠശാലയിലെ അധ്യാപകരാണ് ബിജു.എം.സതീഷും ലീബ രാജേഷും. ഇതേ പാഠശാലയിലെ കണിക്കൊന്ന പഠിതാവാണ് പെര്‍സിസ് മറിയം വിനോയ്.

''ജനാധികാരത്തിന്റെ കിളിവാതില്‍' ' എന്ന പേരില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം മലയാള പരിഭാഷയാണ് കൈയ്യെഴുത്ത് മത്സരത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇന്ത്യയിലെ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും നാല്‍പതോളം വിദേശ രാജ്യങ്ങളില്‍ നിന്നും പങ്കെടുത്തവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. ഭരണഘടനയുടെ മലയാളം പരിഭാഷയും ആമുഖം ആലേഖനം ചെയ്ത ഫലകവുമാണ് സമ്മാനം. തിരുവനന്തപുരത്ത് നടക്കുന്ന മലയാണ്മ 2023 ല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട അറിയിച്ചു.




ലീബ രാജേഷ്, പെര്‍സിസ് മറിയം, ബിജു എം.സതീഷ്

Content Highlights: Bahrain chapter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented