ബഹ്റൈന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് 


.

മനാമ: ബഹ്റൈന്‍ സ്‌കൂള്‍ ആന്‍ഡ് കൊളിജിയറ്റ് അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റില്‍ 26 മെഡലുകളോടെ ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഇന്ത്യന്‍ സ്‌കൂളിലെ 42 കായിക താരങ്ങള്‍ മീറ്റില്‍ വിവിധ തലങ്ങളിലെ ഇനങ്ങളിലായി പങ്കെടുത്താണ് ഈ നേട്ടം കൈവരിച്ചത്. 35 ഓളം സ്‌കൂളുകളും സര്‍വകലാശാലകളും മീറ്റില്‍ പങ്കെടുത്തിരുന്നു. മീറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സ്‌കൂള്‍ 15 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കലവും നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്പോര്‍ട്സ് രാജേഷ് നമ്പ്യാര്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ സ്‌കൂളിന് അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും കായിക വകുപ്പ് മേധാവി സൈക്കത്ത് സര്‍ക്കാര്‍, അത്ലറ്റിക് കോച്ച് എം.ഒ ബെന്നി, കായികാധ്യാപകര്‍ എന്നിവരെയും അനുമോദിച്ചു.

വിജയികള്‍

ഇന്റര്‍മീഡിയറ്റ് പെണ്‍കുട്ടികള്‍:

1. ഐറിന്‍ ബിനോ (ഒമ്പതാം ക്ലാസ് ) 200 മീറ്റര്‍ സ്വര്‍ണം, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
2. നെഹല്‍ റീന ബിജു (എട്ടാം ക്ലാസ്)-100 മീറ്റര്‍ വെങ്കലം, ലോംഗ് ജംപ് വെങ്കലം, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
3. അഞ്ജിക അജയ് (എട്ടാം ക്ലാസ്)-ലോംഗ് ജംപ് വെള്ളി , 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
4. പാര്‍വതി സതീഷ് (നാലാം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
5. ആഗ്‌നസ് ചാക്കോ (ഒമ്പതാം ക്ലാസ്) 400 മീറ്റര്‍ സ്വര്‍ണം, 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
6. അവ്രില്‍ ആന്റണി (എട്ടാം ക്ലാസ്) 400 മീറ്റര്‍ വെങ്കലം, 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
7. സ്വര്‍ണിത ജി (എട്ടാം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
8. അയ്ഷ നിയാസ് (എട്ടാം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം

ഇന്റര്‍മീഡിയറ്റ് ആണ്‍കുട്ടികള്‍

1. ജെയ്ഡന്‍ ജോ (എട്ടാം ക്ലാസ്) 200 മീറ്റര്‍ സ്വര്‍ണം, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
2. ദിനോവ് റോണി (എട്ടാം ക്ലാസ്) 100 മീറ്റര്‍ വെള്ളി, 400 മീറ്റര്‍ സ്വര്‍ണം, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
3. ജോഷ് മാത്യു (ഏഴാം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
4. അഹമ്മദ് ഫയാസ് (ഒമ്പതാം ക്ലാസ്) ലോംഗ് ജംപ് സ്വര്‍ണം, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
5. ഷാന്‍ ഹസന്‍ (എട്ടാം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ വെള്ളി
6. ധ്യാന്‍ തോമസ് (എട്ടാം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ വെള്ളി
7. മുഹമ്മദ് ഫസല്‍ (എട്ടാം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ വെള്ളി
8. ആശിഷ് സദാശിവ (ഒമ്പതാം ക്ലാസ്) 1500 മീറ്റര്‍ സ്വര്‍ണം
9. രണ്‍വീര്‍ ചൗധരി (ഒമ്പതാം ക്ലാസ്) 400 മീറ്റര്‍ വെങ്കലം, 4ഃ400 മീറ്റര്‍ റിലേ വെള്ളി

സെക്കന്‍ഡറി പെണ്‍കുട്ടികള്‍

1. സാനിയ ഷാജി (പത്താം ക്ലാസ്)-ലോംഗ് ജമ്പ്-സ്വര്‍ണം, 400 മീറ്റര്‍ വെള്ളി, 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
2. ജാന്‍സി ടി.എം (ഒമ്പതാം ക്ലാസ്)- 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
3. അഭിഷ സത്യന്‍ (എട്ടാം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ--സ്വര്‍ണം
4. ദര്‍ശന സുബ്രഹ്‌മണ്യന്‍ (ഒമ്പതാം ക്ലാസ്)- 4ഃ400 മീറ്റര്‍ റിലേ-സ്വര്‍ണം
5. ജയശ്രീ മുത്തമിഴ് (പന്ത്രണ്ടാം ക്ലാസ്)-4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
6. അബീഹ സുനു (എട്ടാം ക്ലാസ്)-4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
7. ടാനിയ ടിറ്റെസണ്‍ (എട്ടാം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം
8. അങ്കിത അജയ് (എട്ടാം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ -സ്വര്‍ണം

സെക്കന്‍ഡറി ആണ്‍കുട്ടികള്‍

1. മുഹമ്മദ് ഹഫീസ് (പതിനൊന്നാം ക്ലാസ്) 400 മീറ്റര്‍ വെള്ളി, 1500 മീറ്റര്‍ വെള്ളി, 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
2. വാല്‍ഷ് സെക്വിറ (പന്ത്രണ്ടാം ക്ലാസ്) 400 മീറ്റര്‍ വെങ്കലം, 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
3. ജെറമിയ പെരേര (പതിനൊന്നാം ക്ലാസ്) 800 മീറ്റര്‍ വെള്ളി, 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
4. ആരോണ്‍ വിജു (പത്താം ക്ലാസ്) 4ഃ400 മീറ്റര്‍ റിലേ സ്വര്‍ണം
5. റയ്യാന്‍ മുഹമ്മദ് (പത്താം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ വെള്ളി
6. രാജ് പാസ്ത (പന്ത്രണ്ടാം ക്ലാസ്) 200 മീറ്റര്‍ വെങ്കലം, 4ഃ100 മീറ്റര്‍ റിലേ വെള്ളി
7. അബ്ദുത്തയ്യബ് (പന്ത്രണ്ടാം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ വെള്ളി
8. വൈഷ്ണവ് ബിജു (പതിനൊന്നാം ക്ലാസ്) 4ഃ100 മീറ്റര്‍ റിലേ വെള്ളി.

Content Highlights: Bahrain Athletic meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented