ബഹ്‌റൈനില്‍ ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം


അശോക് കുമാര്‍

.

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം നവംബര്‍ 22 മുതല്‍ 26 വരെ ബഹ്‌റൈന്‍ എക്‌സിബിഷന്‍ വേള്‍ഡില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഇത്തവണയും വന്‍ പ്രതികരണമാണു ലഭിക്കുന്നത്. പ്രദര്‍ശനത്തില്‍ ഇന്ത്യയടക്കമുള്ള 30 രാജ്യങ്ങളില്‍നിന്നായി 650 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പങ്കെടുക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ഗ്രീസ്, ജര്‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ എത്താറുള്ളത്. ജ്വല്ലറി ഉത്പന്നങ്ങള്‍ക്കു പുറമേ ലോകത്തിലെ ഏറ്റവും വിലക്കൂടിയ പേനകളുടെ പ്രദര്‍ശനവും നടക്കാറുള്ളത് ശ്രദ്ധേയമാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകീട്ട് നാലു മണി മുതല്‍ രാത്രി പത്തു മണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കാറുള്ളത്.

മിഡിലീസ്റ്റില്‍നിന്നുള്ളവരുടെ പ്രാതിനിധ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കാറുള്ളത് ഇന്ത്യയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഡല്‍ഹി, മുംബെ, ഹൈദരാബാദ്, കല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാറുണ്ട്. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍ നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗള്‍ഫ് തന്നെയാണെന്ന് പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു. ജ്വല്ലറി പ്രേമികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പഠന പ്ലാറ്റ്ഫോമായി ജ്വല്ലറി അറേബ്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ, നൂതനമായ വര്‍ക്ക്ഷോപ്പുകളും ചര്‍ച്ചകളും ഗലേറിയ ഹാളില്‍ സ്ഥിതി ചെയ്യുന്ന ഗലേറിയ തിയേറ്ററില്‍ നടക്കും, എല്ലാ സന്ദര്‍ശകര്‍ക്കും സൗജന്യമായി സെഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ജ്വല്ലറി ചിത്രീകരണത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്കായി കൂടുതല്‍ വിപുലമായ കോഴ്സുകള്‍ വരെ ദുബായ് ഡിസൈന്‍ അക്കാദമി ഹോസ്റ്റു ചെയ്യും. മറ്റു പ്രദര്‍ശനങ്ങളെയപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വാകാര്യതയേറുകാണെന്ന് സംഘാടകര്‍ അറിയിച്ചു.



Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented