ലൈബ്രറി, സാഹിത്യ വേദി സബ്കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം 


ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ നടന്ന ലൈബ്രെറി, സാഹിത്യ വേദി സബ്കമ്മിറ്റി പ്രവർത്തനോദ്ഘാടനം

മനാമ: ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ കുമാരനാശാന്‍ വായനശാല, സാഹിത്യവേദി ഉപവിഭാഗങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും 47-മത് വയലാര്‍ അനുസ്മരണവും സില്‍വര്‍ ജൂബിലി ഹാളില്‍ നടന്നു. ലൈബ്രറി, സാഹിത്യ വേദി സബ് കമ്മിറ്റികളുടെ ഉദ്ഘാടനം ബഹറിനിലെ യുവ സാഹിത്യകാരനും, വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ പുരസ്‌കാര ജേതാവുമായ നാസര്‍ മുതുകാട് നിര്‍വഹിച്ചു. സാഹിത്യ രചനകളുടെ ബാലപാഠം വിശദീകരിച്ചുകൊണ്ടുള്ള ഉദ്ഘാടകന്റെ പ്രസംഗം നവ്യാനുഭവമായി

ചടങ്ങില്‍ എസ് എന്‍ സി എസ് മെമ്പര്‍ഷിപ്പ് സെക്രട്ടറി ഷൈന്‍ ചെല്ലപ്പന്‍ സ്വാഗതവും ലൈബ്രേറിയന്‍ ജയേഷ്. വി. കെ. അധ്യക്ഷതയും വഹിച്ചു. തുടര്‍ന്ന് വയലാര്‍ അനുസ്മരണത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് ദിവാകരന്‍ വയലാര്‍ കൃതികളെയും ജീവിതാനുഭവങ്ങളെയും കോര്‍ത്തിണക്കി അവതരിപ്പിച്ചു. ചെയര്‍മാന്‍ സുനീഷ് സുശീലന്‍, ജനറല്‍ സെക്രട്ടറി വി. ആര്‍. സജീവന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വയലാര്‍ കവിതകള്‍, സിനിമ ഗാനങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.



സുജി അജിത് അവതാരകയായ ചടങ്ങില്‍ സാഹിത്യവേദി കണ്‍വീനര്‍ പ്രശാന്തന്‍ ബി. പുതിയ സബ് കമ്മിറ്റി അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights: bahrain news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented