പലിശക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും: പലിശ വിരുദ്ധ സമിതി


മനാമ: ഇടവേളക്കുശേഷം പലിശ മാഫിയയുടെ ചൂഷണം പ്രവാസ ലോകത്ത് സജീവമായ പശ്ചാത്തലത്തില്‍ ഇത്തരം ചൂഷക സംഘങ്ങള്‍ക്കെതിരെ വളരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബഹ്‌റൈന്‍ പലിശ വിരുദ്ധ സമിതി പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ബഹ്‌റൈനില്‍ നിയമവിരുദ്ധമായി പണമിടപാട് നടത്തുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ധാരാളം പലിശക്കാര്‍ വീണ്ടും സജീവമായിരിക്കുകയാണ്. പലിശക്കാര്‍ കൂടുതല്‍ ഉന്നം വെക്കുന്നത് സാധാരണക്കാരായ സ്ത്രീ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെയാണ്. പണം കടം വാങ്ങുന്ന പ്രവാസിയുടെ പാസ്‌പോര്‍ട്ടും നാട്ടിലെ ബാങ്കിന്റെ തുകയെഴുതാത്ത ചെക്കിലും ബഹ്‌റൈനിലെയും നാട്ടിലേയും എഴുതാത്ത മുദ്രപത്രങ്ങളിലും കൂടാതെ വെള്ള പേപ്പറുകളിലും ഒപ്പിട്ട് വാങ്ങുകയും പലിശയുടെ അടവ് തെറ്റുന്ന മുറക്ക് നേരത്തെ വാങ്ങിച്ചുവച്ച പേപ്പറുകളില്‍ പലിശക്കാരന് തോന്നുന്ന ഭീമമായ സംഖ്യ എഴുതിവെച്ച് ട്രാവല്‍ ബാന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് ഇവരെ വിധേയരാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നിയമവിരുദ്ധ സംഘം.

കഴിഞ്ഞ ദിവസങ്ങളില്‍ പലിശവിരുദ്ധ സമിതിയുടെ മുന്നില്‍ വന്ന ചില പരാതികള്‍ ഞെട്ടിക്കുന്നതാണ്. 800, 600 ദിനാര്‍ പലിശക്കാരുടെ കയ്യില്‍ നിന്നും വായ്പ വാങ്ങിയതിനു 3600, 4000 ദിനാര്‍ തിരിച്ചു അടച്ചതിനുശേഷവും ഇനിയും മുതലും ഭീമമായ പലിശയും വേണമെന്നു ഭീഷണിപ്പെടുത്തി ഹൗസ്‌മെയ്ഡായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരകളെ മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും വധശ്രമം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നിരന്തരം നാട്ടിലും ഇവിടെയും ചെയ്ത് കൊണ്ടിരിക്കുകയാണ്. നാട്ടിലുള്ള വീടുകളില്‍ ഉള്ള ബന്ധുക്കളെ പലിശക്കാരുടെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്ത പ്രവാസിയുടെ ശരീരം വിട്ടു കിട്ടുന്നതിനു ബന്ധുക്കളില്‍ നിന്നും സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയ സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ ഒരു സാഹചര്യത്തിലാണ് പലിശവിരുദ്ധ സമിതി ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ പലിശവിരുദ്ധ സമിതി റഫര്‍ ചെയ്ത കേസുകളില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബഹറൈനിലെ ഇന്ത്യന്‍ അംബാസഡര്‍ സംഘാടകരെ അറിയിച്ചു. പലിശക്കാരുടെ നീരാളി പിടുത്തത്തിനെതിരെ പ്രവാസി സമൂഹത്തിനിടയില്‍ ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും അദ്ദേഹം സംഘാടകരോട് ആവശ്യപ്പെട്ടു.നിരാലംബരായ പ്രവാസികള്‍ക്കെതിരെ നടക്കുന്ന ഇത്തരം നിയമവിരുദ്ധ ചൂഷണങ്ങള്‍ക്കെതിരെ ബഹ്‌റൈനിലെയും നാട്ടിലെയും നിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പലിശയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും ഇതുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്കും 33882835, 35050689 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് പലിശവിരുദ്ധ സമിതി അറിയിച്ചു.

ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ ഇരകളോടൊപ്പം പലിശവിരുദ്ധ സമിതി കണ്‍വീനര്‍ യോഗാനനന്ദ്, ജനറല്‍ സെക്രട്ടറി ദിജീഷ്, എക്‌സിക്യൂട്ടീവ് അംഗവും ഐസിആര്‍എഫ് അംഗവുമായ നാസര്‍ മഞ്ചേരി, ഉപദേശക സമിതി അംഗം സുബൈര്‍ കണ്ണൂര്‍, എക്‌സിക്യൂട്ടീവ് അംഗം മനോജ് വടകര എന്നിവര്‍ അംബാസഡറുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ പൂഴിത്തല, ബദറുദ്ധീന്‍ പൂവാര്‍ എന്നിവര്‍ സംസാരിച്ചു

Content Highlights: Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented