കേരളീയ സമാജത്തിൽ 'ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച് 2022' ഉദ്ഘാടന ചടങ്ങ്
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അല്‍ ഷരീഫ് ഗ്രൂപ്പ്-'ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് 2022' നവംബര്‍ 29-ന് ആരംഭിച്ചു. 35 രാജ്യങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ അത്ലറ്റുകള് പങ്കെടുക്കുന്ന ബഹ്റൈനിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടൂര്‍ണമെന്റാണിത്.
ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണന് പിള്ള, ബികെഎസ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ബികെഎസ് ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ ലോനപ്പന് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ഡയറക്ടര്‍ തൃപ്തിരാജും ബഹ്റൈന്‍ കേരളീയ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ടൂര്‍ണമെന്റിന്റെ സെമിഫൈനലും ഫൈനലുകളും 2022 ഡിസംബര്‍ 3, 4 തീയതികളില്‍ നടക്കും
Content Highlights: baharin international challenge started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..