ബഹ്‌റൈന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്


അശോക് കുമാര്‍

ഇലക്ഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നവാഫ് ഹംസ

മനാമ: ശനിയാഴ്ച ബഹ്‌റൈന്‍ പാര്‍ലമെന്റിലേക്കും മുനിസിപ്പാലിറ്റിയിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ഇലക്ഷന്‍ കമ്മിറ്റി അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് രാവിലെ 8 മുതല്‍ രാത്രി 8 മണിവരെയായിരിക്കും നടക്കുക.

കോവിഡ് 19 ബാധിതരായവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ 15 പോളിങ് ബൂത്തുകളില്‍ ഒരെണ്ണം ഇവര്‍ക്കായി മാറ്റിവെക്കും. അതേസമയം ഒരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യം വന്നാല്‍ അത് നവംബര്‍ 19 ന് നടക്കും. സ്ഥാനാര്‍ഥിക്ക് 50 ശതമാനം വോട്ടെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുക. തെരഞ്ഞെടുപ്പു ദിവസം 20 വയസ്സു പൂര്‍ത്തിയായവര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അനുമതിയുള്ളത്. 40 അംഗങ്ങളാണ് നാലു വര്‍ഷം കാലാവധിയുള്ള ബഹ്‌റൈന്‍ പാര്‍ലമെന്റിലുള്ളത്. വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ രാജ്യത്തെ നാലു ഗവര്‍ണറേറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2002 ലായിരുന്നു ബഹ്‌റൈനില്‍ പാര്‍ലമെന്റിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പു നടന്നത്. പിന്നീട് 2006, 2010, 2014, 2018 എന്നീ വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു.സമ്മതിദാനാവകാശം രാജ്യത്തെ ഏതൊരു പൗരന്റേയും ജന്മാവകാശമാണെന്നും ഇത് പാഴാക്കാതെ എല്ലാവരും വോട്ടു ചെയ്യണമെന്നും ഇലക്ഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നവാഫ് ഹംസ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നുള്ള ഹമദ് രാജാവിന്റെ അഭ്യര്‍ഥനയെ മാനിക്കണമെന്നും രാജ്യത്തിന്റെ ഭാവിയ്ക്ക് എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു വ്യാഴാഴ്ച വരെയും സ്ഥാനാര്‍ഥികള്‍. വിദേശത്തെ ബഹ്‌റൈന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നു. രാജ്യത്ത് സ്വന്തമായി സ്ഥലം വാങ്ങിയിട്ടുള്ള വിദേശീയര്‍ക്ക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താം. എന്നാല്‍ ഇവര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.

നിലവില്‍ പാര്‍ലമെന്റ് അംഗങ്ങളായ കൂടുതല്‍ പേരും മല്‍സര രംഗത്തുണ്ട്. കൂടാതെ പുതുമുഖങ്ങളും യുവജന സാന്നിധ്യവും കൊണ്ട് തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്ലാ സ്ഥാനാര്‍ഥികളും വ്യക്തിപരമായാണ് മല്‍സരിക്കുന്നത്. നേരത്തെ പാര്‍ട്ടി ബാനറില്‍ മല്‍സരിച്ചിരുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതിനാല്‍ പാര്‍ട്ടികളോട് ആഭിമുഖ്യമുള്ളവരടക്കം സ്വതന്ത്രരായാണ് ജനവിധി തേടുന്നത്.

2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ലത്തീഫ അല്‍ ഗൗദ് എന്ന വനിത എതിരില്ലാതെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ജി.സി.സി. രാജ്യത്തെ ആദ്യത്തെ വനിതാ പാര്‍ലമെന്റംഗമെന്ന നിലയില്‍ വിദേശ മാധ്യമങ്ങള്‍ അന്ന് വന്‍ വാര്‍ത്താപ്രാധാന്യമാണ് നല്‍കിയത്. ഗള്‍ഫില്‍ ആദ്യമായി ബഹ്‌റൈനിലാണ് വനിതാസ്ഥാനാര്‍ഥികള്‍ ബാലറ്റ് വോട്ടിങ്ങിലൂടെ വിജയം കണ്ടത്. 2010-ലെ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് അംഗങ്ങളുള്ള പാര്‍ലമെന്റില്‍ നാലു ശതമാനം വനിതകളായി. സൗസന്‍ അല്‍ തഖാവിയാണ് ഈ തെരഞ്ഞെടുപ്പില്‍ ആദ്യം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വനിത. ഇവര്‍ക്കെതിരേ മത്സരിക്കാനിരുന്ന നാലുപേര്‍ തങ്ങളുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെ വനിതാ വോട്ടര്‍മാര്‍ക്കും ആവേശമായി.

ബഹ്‌റൈന്‍ ശൂറാ കൗണ്‍സിലില്‍ 2010-ല്‍ പതിനൊന്നു വനിതകളെ നിയമിച്ചുകൊണ്ട് ഹമദ് രാജാവ് ഉത്തരവായത് വനിതകള്‍ക്ക് ഉണര്‍വേകിയിരുന്നു. ഇതിലൊരാള്‍ ക്രിസ്ത്യാനിയും ഒരാള്‍ ജൂതവിഭാഗത്തില്‍നിന്നുമായതും വിദേശമാദ്ധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടത്. ബഹ്‌റൈനിലെ ബാങ്കുകളിലടക്കം നിരവധി മേഖലകളില്‍ വനിതകള്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നുണ്ട്.

Content Highlights: bahrain votes today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented