കലാ-സാംസ്‌കാരിക-ഭക്ഷ്യ മേള ജൂണ്‍ 9-ന് ഇന്ത്യന്‍ ക്ലബ്ബില്‍


1 min read
Read later
Print
Share

Photo: pravasi mail

മനാമ: ബഹ്റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമന്‍ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈന്‍ ഫുഡ് ലവേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ-സാംസ്‌കാരിക-ഭക്ഷ്യ മേള 'കള്‍ച്ചറല്‍ ഗാല -2023' എന്ന പേരില്‍ ജൂണ്‍ 9-ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 11 വരെ നീളുന്ന മേളയില്‍ 'ഇന്‍ഡോ-അറബ്' ഭക്ഷ്യ വിഭവ മത്സരങ്ങളാണ് പ്രധാന ആകര്‍ഷണം. ബഹ്റൈനിലെ കലാകാരന്മാര്‍ അണി നിരക്കുന്ന വിവിധ കലാ പ്രകടനങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കും.

ഹോട്ടലുകള്‍ ഉള്‍പ്പടെ രുചിയൂറും തനി നാടന്‍ വിഭവങ്ങളുമായി വിവിധ കൂട്ടായ്മകളും മേളയുടെ ഭാഗമായിത്തീരും. 6 മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനവും കൈമാറുമെന്ന് സംഘാടക സമിതിക്കു വേണ്ടി വിമന്‍ എക്രോസ്സ് കോ-ഫൗണ്ടര്‍ സുമിത്ര പ്രവീണ്‍, അംഗങ്ങളായ സിമി അശോക്, ഹര്‍ഷ ജോബിഷ്, നീതു സലീഷ് (ബി.എഫ്.എല്‍), ബഹ്റൈന്‍ ഫുഡ് ലവേഴ്‌സ് ഫൗണ്ടര്‍ ഷജില്‍ ആലക്കല്‍, അഡ്മിന്മാരായ ശ്രീജിത്ത് ഫറോക്, രശ്മി അനൂപ്, സീര്‍ഷ, ജയകുമാര്‍, വിഷ്ണു, നിമ്മി റോഷന്‍ എന്നിവര്‍ അറിയിച്ചു.

Content Highlights: Art-Culture-Food Fair June 9 at Indian Club

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pravasi welfare

1 min

വനിതാ സംവരണ ബില്‍ സ്വാഗതാര്‍ഹം- പ്രവാസി വെല്‍ഫെയര്‍ വനിതാ വിഭാഗം

Sep 22, 2023


lulu hypermarket italian festival

1 min

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ ഫെസ്റ്റിവലിനു തുടക്കമായി 

Sep 21, 2023


Adoor Fest

1 min

ബഹ്‌റൈനില്‍ 'അടൂര്‍ ഫെസ്റ്റ് 2023'സംഘടിപ്പിച്ചു

Apr 30, 2023


Most Commented