.
മനാമ: നിരവധി വ്യത്യസ്ഥതകളോടെ പുറത്തിറക്കിയ പ്രണയ സംഗീത ആൽബം വൈറൽ ആയതിന്റെ ആഹ്ലാദത്തിലാണ് ബഹ്റൈനിലെ പ്രശസ്ത ഗായകൻ ജയകുമാർ വർമയും അദ്ദേഹത്തിന്റെ കുടുംബവും. ഇതിനോടകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ‘നീയേ’ എന്ന ആൽബം മുഴുവനായും ഫോർട്ട് കൊച്ചിയിലാണ് ചിത്രീകരണം ചെയ്തിരിക്കുന്നത്. വർമയുടെ പത്നി മിനി വർമ്മ നിർമിച്ച ആൽബം സംവിധാനം ചെയ്തിരിക്കുന്നത് മകൻ അർജുൻ തന്നെ. ജോസ് ചാൾസ് ചിത്രീകരണം നിർവഹിച്ചിരിക്കുന്നു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് അനുജ് ശേഖർ ആണ്. ജയകുമാർ വർമയെക്കൂടാതെ രജനി, പ്രേംകുമാർ വർമ്മ, ഇഷാനി വർമ്മ എന്നിവരും ഈ മുഴുനീള പ്രണയ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നു. മധുരവും നൊമ്പരവും ഇടകലർന്നു അവതരിപ്പിച്ചിരിക്കുന്ന ഈ
പ്രണയ കാവ്യം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. വരികളിലും സംഗീതത്തിലും ചിത്രീകരണത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്ന ഈ പുതുമയാർന്ന പ്രണയ കാവ്യം പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും അനുഭവമാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി ബഹ്റൈനിലെ വേദികളിൽ തന്റെ സ്വതസിദ്ധമായ ആലാപനശൈലി കൊണ്ടു ആസ്വാദകരെ കീഴടക്കിയ വർമ ബഹ്റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ജോലി കഴിഞ്ഞെത്തിയ ശേഷമാണ് വർമക്കു സംഗീതം ശ്രവിക്കാനുള്ള സമയം കിട്ടുന്നതും. നിരവധി പിന്നണി ഗായകർക്കൊപ്പം ബഹറിനിൽ വേദികൾ പങ്കിട്ടിട്ടുള്ള വർമ്മ ഈ ആൽബത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്. ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി ബഹ്റൈനിലെ ഒട്ടു മിക്ക സംഘടനകളുടെയും വേദികളിൽ നിറഞ്ഞ സാന്നിധ്യമാണ് വർമ്മ. പ്രമുഖ സംഗീത സംവിധായകനായിരുന്ന എൽ പി ആർ വർമയുടെ അനന്തിരവൻകൂടിയായ ജയകുമാർ വർമ്മ ചങ്ങനാശ്ശേരി സ്വദേശിയാണ്.
Content Highlights: album song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..