ഖുർപാരായണ മത്സരത്തിലെ വിജയികൾക്ക് മുഖ്യാതിഥി നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദ, സ്കൂൾ സ്ഥാപക ചെയർമാൻ അലി ഹസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
മനാമ: ഖുര്പാരായണ മത്സരത്തിലെ വിജയികളെ ബഹ്റൈന്‍ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ആദരിച്ചു. മുഖ്യാതിഥി നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ, സ്കൂള്‍ സ്ഥാപക ചെയര്മാന് അലി ഹസന് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂള്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദ്, പ്രിന്‍സിപ്പല്‍ അമീന് മുഹമ്മദ് ഹുലൈവ, നീതിന്യായ, ഇസ്ലാമിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, രക്ഷിതാക്കള്‍, പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ അമീന് മുഹമ്മദ് ഹുലൈവ അതിഥികളെ സ്വാഗതം ചെയ്തു. ഫാത്തിമ ജന്നത്ത്, ഫാത്തിമ അല്‍ ഹല്വാജി, സിയാദ് അല്‍ അഥം, മുഹമ്മദ് ഇബ്രാഹിം, അബ്ദുല്ല അസ്സം എന്നിവര്‍ വിശുദ്ധ ഖുര്‍ ആനിലെ വിവിധ വാക്യങ്ങള്‍ പാരായണം ചെയ്തു. 5000 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ 800 വിദ്യാര്‍ഥികള്‍ അവസാന റൗണ്ടിലെത്തി, 250 വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ നേടി.
Content Highlights: al noor school - quraan parayanam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..