അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ നടത്തിയ കായികദിന പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈന്‍ കായിക ദിനത്തോടനുബന്ധിച്ച് അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു. വിവിധ സെക്ഷനുകളിലെ സ്‌കൗട്ട്സ്, ഗേള്‍സ് ഗൈഡുകള്‍ എന്നിവരുടെ കായിക ദിന പരിപാടികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിദ്യാര്‍ഥിനി ഹബീബ ഹാസിം അവതാരകയായ പരിപാടിയില്‍ ദേശീയ ഗാനം, പതാക വന്ദനം, ഖുര്‍ആന്‍ പാരായണം എന്നിവയും നടത്തി.
ദൈനംദിന ജീവിതത്തില്‍ കായിക പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥി യൂസഫ് ഹിഷാം പ്രഭാഷണം നടത്തി. കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും എടുത്തുപറഞ്ഞു. സ്പോര്‍ട്‌സും ആരോഗ്യവും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റും അരങ്ങേറി. 'സ്‌പോര്‍ട്സും ആരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് ഫാദല്‍ അീാസ് ഇലക്ട്രോണിക് അവതരണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നയിച്ച ക്വിസ് മത്സരം നടന്നു. സ്‌കൂള്‍ കാമ്പസിനു ചുറ്റുമുള്ള നടത്തം, വിവിധ ഫീല്‍ഡ് ഇനങ്ങള്‍ തുടങ്ങിയവയില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുത്തു.
Content Highlights: al noor international schoola sports day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..