മികച്ച വിജയം കരസ്ഥമാക്കിയ മറിയം മഹ്മൂദ് ആഹ്മെദ് മൻസൂറിന് അധികൃതർ അവാർഡ് സമ്മാനിക്കുന്നു
മനാമ: ആഗോളതലത്തിൽ കേംബ്രിഡ്ജ് സിലബസിൽ നടത്തിയ പരീക്ഷകളിൽ അസാമാന്യ വിജയം നേടിയതിന്റെ മികവിലാണ് ബഹ്റൈനിലെ അൽ നൂർ ഇന്റർനാഷണൽ സ്കൂൾ. രണ്ടു വിദ്യാർഥികൾ ലോകത്തു തന്നെ ഒന്നാം സ്ഥാനത്തെത്തിയ അപൂർവനേട്ടമാണ് അൽ നൂറിന് ലഭിച്ചത്. എെജി സി എസ് ഇ അറബിക്കിലും ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലും അൽ നൂർ സ്കൂളിലെ മറിയം മഹ്മൂദ് ഫുആദ് അഹമ്മദ് ഒന്നാമതെത്തിയപ്പോൾ, ആല അഷ്റഫ് ഹെൽമി മുഹമ്മദ് അബ്ദുൽ വഹാബ് കേംബ്രിഡ്ജ് എ എസ് ലെവൽ ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി.
160 രാജ്യങ്ങളിൽനിന്നായി പതിനായിരത്തോളം സ്കൂളുകളിലെയും മറ്റു പഠനകേന്ദ്രങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. അൽ നൂർ സ്കൂൾ ആഗോളതലത്തിൽ ഒന്നാമതെത്തുന്നത് ഇത് ആദ്യമായല്ല. എന്നാൽ രണ്ടു വിദ്യാർഥികൾ ഒന്നാമതെത്തുന്നതും ഒരേ വിദ്യാർഥിക്കു രണ്ടു വിഷയങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നതും ആദ്യമായാണ്.
സ്കൂളിന്റെ പ്രശസ്തി ലോകത്താകമാനം എത്തിച്ച വിദ്യാർഥികളെ അഭിനന്ദിച്ച സ്കൂൾ ചെയർമാൻ അലി ഹസ്സൻ, എല്ലാവര്ക്കും ആഹ്ലാദം നിറഞ്ഞ നിമിഷമാണിതെന്നു പ്രതികരിച്ചു. മറിയം മഹ്മൂദ് അൽ നൂർ സ്കൂളിൽ മൂന്നു എസ് ലെവലിൽ പഠിക്കുന്നു. അൽ നൂർ സ്കൂളിലെ പഠനം പൂർത്തിയാക്കിയ ആല അഷ്റഫ് നിലവിൽ ഇൗജിപ്തിലെ ജർമൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. ഇരുവരും സന്തോഷത്തോടെ സ്വീകരിച്ച തങ്ങളുടെ അപൂർവ നേട്ടത്തിനു നിദാനമായ സ്കൂൾ മാനേജ്മെന്റിനും അധ്യാപകർക്കും തങ്ങളുടെ മാതാപിതാക്കൾക്കും ഇരുവരും നന്ദി പറഞ്ഞു. തങ്ങൾക്കു ഈ നേട്ടം കൈവരിക്കാനായത് കഠിനപ്രയത്നം ഒന്ന് മാത്രമാണെന്നും ഇരുവരും പ്രതികരിച്ചു. എം ഇ എൻ എ റീജിയണൽ ഡയറക്ടർ വസീം അലി ഹംബലിയുടെ നേതൃത്വത്തിൽ കേംബ്രിഡ്ജ് പ്രതിനിധികൾ അവാർഡ് ദാന ചടങ്ങിനായി സ്കൂളിലെത്തി.
Content Highlights: Al Noor International School excels in achievement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..