.
മനാമ: ബഹ്റൈന്‍ ബോഴ്സ് സംഘടിപ്പിച്ച ട്രേഡ്ക്വസ്റ്റില്‍ പങ്കെടുത്ത് വിജയികളായ തങ്ങളുടെ വിദ്യാര്‍ത്ഥികളെ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആദരിച്ചു.
സ്‌കൂള്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍,ഡയറക്ടര്‍, ഡോ.മുഹമ്മദ് മഷൂദ്, പ്രിന്‍സിപ്പല്‍ അമീന്‍ ഹുലൈവ, വൈസ് പ്രിന്‍സിപ്പല്‍ അദുല്‍ഹക്കീം അല്‍ഷെര്‍, വിവിധ വിഭാഗങ്ങളിലെ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ പാരായണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ സ്വാഗത പ്രസംഗങ്ങള്‍ നടത്തി.
സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള 20 സ്‌കൂള്‍ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സ്വകാര്യ സ്‌കൂളുകളുടെ വിഭാഗത്തില്‍ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂള്‍ ടീമില്‍ 8 പേര്‍ ഉള്‍പ്പെടുന്നു. നാസര്‍ മുഹമ്മദ് അല്‍ സയേഗ് ടീം ലീഡര്‍, (പോര്‍ട്ട്‌ഫോളിയോ മാനേജര്‍, അനലിസ്റ്റ്), യാസിത് ചമോദയ (അനലിസ്റ്റ് യുഎസ് മാര്‍ക്കറ്റ്), സൂബിയ തൗസീഫ് (എക്കണോമിസ്റ്റ് യുഎസ്, ബഹ്റൈന്‍ മാര്‍ക്കറ്റ്), ഇബ്രാഹിം മുഹമ്മദ് ദാര്‍വിഷ് (റിസ്‌ക് മാനേജര്‍), ക്രിസ്റ്റീന ലിയാന്‍ ഫെര്‍ണാണ്ടസ് (ട്രേഡ് ആന്‍ഡ് ഓപ്പറേഷന്‍സ്), നിക്കോള്‍ ഗബ്രിയേല്‍ നവറോ (പോര്‍ട്ട്‌ഫോളിയോ മാനേജര്‍ യുഎസ്), അമീറ അഡെല്‍ (അനലിസ്റ്റ് യുഎസ് മാര്‍ക്കറ്റ്), ജോസഫ് മുഹമ്മദ് മാധി-(അനലിസ്റ്റ് യുഎസ് മാര്‍ക്കറ്റ്) എന്നിവരായിരുന്നു ടീമംഗങ്ങള്‍. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം 3000 ദിനാര്‍ ക്യാഷ് പ്രൈസും ടീമിന് സമ്മാനമായി ലഭിച്ചു.
Content Highlights: al noor international school


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..