അൽ ഹിദായ സെന്റർ മുഹറഖ് അലി കാനൂ മസ്ജിദിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സ്
മനാമ: ആഗതമായ പുണ്യ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഓരോ വിശ്വാസിയും തങ്ങളുടെ കർമ്മങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്ന് പ്രബോധകൻ സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു. 'കർമ്മങ്ങളിൽ നാം പാലിക്കുന്ന സൂക്ഷ്മതയാണ് പ്രപഞ്ച നാഥനിലേക്ക് ഓരോ വിശ്വാസിയെയും കൂടുതൽ അടുപ്പിക്കുന്നത്' എന്നദ്ദേഹം കൂട്ടിച്ചേർത്തു. "വ്രതം; വിശുദ്ധിക്ക്, വിമോചനത്തിന്" എന്ന ശീർഷകത്തിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം, മുഹറഖ് അലി കാനൂ മസ്ജിദിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'അഹ്ലൻ റമദാൻ' പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് നടന്ന ക്ലാസ്സിന് മുഹറഖ് യുണിറ്റ് ഭാരവാഹി സൈദലവി സ്വാഗതം ആശംസിച്ചു. യുണിറ്റ് പ്രസിഡണ്ട് ഹംസ റോയൽ നന്ദി പറഞ്ഞു. അഹ്ലൻ റമദാനിന്റെ അടുത്ത പരിപാടി വെള്ളിയാഴ്ച്ച ഫറൂഖ് മസ്ജിദിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlights: ahlan ramadan programs have started
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..