കുടുംബ സൗഹൃദ വേദിയുടെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച


ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയ പ്രശസ്ത ഗായകൻ വിൽസ്വരാജ്, സിനിമാ സീരിയൽ താരങ്ങളായ മഞ്ജു പത്രോസ്, കലാഭവൻ ജോഷി തുടങ്ങിയവരുൾപ്പെട്ട ആദ്യസംഘത്തെ ഭാരവാഹികൾ സ്വീകരിക്കുന്നു

മനാമ: ബഹ്റൈനിലെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ കുടുംബ സൗഹൃദ വേദിയുടെ ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷം ജനുവരി 20 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബഹ്റൈന്‍ കേരളീയസമാജത്തില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വില്‍സ്വരാജ്, അഖില ആനന്ദ്, ആബിദ് കണ്ണൂര്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും, സിനിമാ സീരിയല്‍ താരങ്ങളായ കലാഭവന്‍ ജോഷി, നസീബ് കലാഭവന്‍, മഞ്ജു പത്രോസ് തുടങ്ങിയവരുടെ ഹാസ്യ വിരുന്നും, പ്രശസ്ത നര്‍ത്തകരുടെ ഡാന്‍സ് ഷോയും തികച്ചും സൗജന്യമായാണ് കുടുംബസൗഹൃദ വേദി ഒരുക്കിയിരിക്കുന്നത്. നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂരാണ് ഈ പരിപാടിയും സംവിധാനം ചെയ്യുന്നത്.

ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയ പ്രശസ്ത ഗായകന്‍ വില്‍സ്വരാജ്, സിനിമാ സീരിയല്‍ താരങ്ങളായ മഞ്ജു പത്രോസ്, കലാഭവന്‍ ജോഷി തുടങ്ങിയവരുള്‍പ്പെട്ട ആദ്യസംഘത്തെ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. മറ്റു ആര്‍ട്ടിസ്റ്റുകളായ അഖില ആനന്ദ്, ആബിദ് കണ്ണൂര്‍, കലാഭവന്‍ നസീബ് എന്നിവര്‍ വ്യാഴാഴ്ച രാത്രി എത്തി. ബി.എം.സി. യുടെ ബാനറില്‍ കുടുംബ സൗഹൃദ വേദി ഒരുക്കുന്ന മെഗാ ഷോയുടെ മുഖ്യ അതിഥിയായി ബഹ്റൈന്‍ പാര്‍ലിമെന്റ് മെമ്പര്‍ ഹസന്‍ ബുക്കമ്മാസ് പങ്കെടുക്കും. ബഹ്റൈനിലെ എല്ലാ കലാപ്രേമികള്‍ക്കും വേണ്ടി തികച്ചും സൗജന്യമായാണ് കുടുംബ സൗഹൃദ വേദി ഈ മെഗാഷോ ഒരുക്കുന്നതെന്നും എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു

Content Highlights: 25th anniversary of kudumba souhrida vedi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented