ബഹ്‌റൈന്‍ കുടുംബ സൗഹൃദവേദി 25-ാം വാര്‍ഷികം ആഘോഷിച്ചു


ബഹ്‌റൈൻ കുടുംബ സൗഹൃദവേദി ഇരുപത്തിയഞ്ചാം വാർഷികാഘോഷം

മനാമ: ബഹ്‌റൈന്‍ കുടുംബ സൗഹൃദ വേദിയുടെ സില്‍വര്‍ ജൂബിലി കേരള സമാജത്തില്‍ വെച്ച് ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസ്സന്‍ റാഷിദ് ബുക്കാമസ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവ് കെ.ജി. ബാബുരാജ്, ബഹ്‌റൈന്‍ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ പമ്പാവാസന്‍ നായര്‍, ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍ ചെയര്‍മാനും സല്‍മാനിയ മെഡിക്കല്‍ കോളേജ് എമര്‍ജെന്‍സി വിഭാഗത്തിന്റെ തലവനും ആയ ഡോ.പി.വി. ചെറിയാന്‍, ബി.എം.സി. ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനും ആയ ഫ്രാന്‍സിസ് കൈതാരത്ത്, പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അലക്‌സ് ബേബി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാര്‍ തുടങ്ങിയവരെ ആദരിച്ചു. എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.

കുടുംബ സൗഹൃദവേദി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ചെമ്പന്‍ ജലാല്‍, ബഹറിന്‍ ഇന്ത്യ എജ്യൂക്കേഷന്‍ ഫോറം പ്രസിഡന്റ് സോവിച്ചന്‍ ചേനാട്ടുശ്ശേരി, മോനി ഒടിക്കണ്ടത്തില്‍, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വിവിധ പരിപാടികള്‍ക്ക് പ്രോഗ്രാം ഡയറക്ടര്‍ മനോജ് മയ്യന്നൂര്‍, തോമസ് ഫിലിപ്പ്,, മണിക്കുട്ടന്‍, വിനയചന്ദ്രന്‍ നായര്‍, രാജന്‍, ഗണേഷ് കുമാര്‍, ഗോപാലന്‍ വി സി, ജോണി താമരശ്ശേരി, ഷാജി പുതുക്കുടി, രാജേഷ് കുമാര്‍, ജയേഷ്, റിതിന്‍ തിലകന്‍, പ്രജീഷ്, അജി ജോര്‍ജ്, സല്‍മാന്‍ ഫാരിസ്, ജോര്‍ജ് മാത്യു, ബബിന സുനില്‍, സുഭാഷ് അങ്ങാടിക്കല്‍, ശുഭ അജിത്ത്, അഖില്‍, രാജീവ് മാഹി, സൈറ പ്രമോദ്, അഞ്ചു സന്തോഷ്, സുനിത, റോയ് മാത്യു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാര്‍ഷിക ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, കലാഭവന്‍ ജോഷി, ആബിദ് കണ്ണൂര്‍, മഞ്ജു പത്രോസ്, നസീബ് കലാഭവന്‍, തുടങ്ങിയവര്‍ ഒരുക്കിയ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Content Highlights: 25th anniversary of bahrain kudumba souhruda vedi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented