20-23 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമിയിലുണ്ടായിരുന്ന ഒരു പുഷ്പിത സസ്യത്തിന്റെ തായ്ത്തടിയാണ് ശിലാഖണ്ഡമായി മുന്‍പില്‍. പുല്‍ത്തകിടിയില്‍ കരിങ്കല്‍ പാളികള്‍ കൊണ്ട് അലങ്കരിച്ച് പ്രത്യേകം സംരക്ഷണയോടെ സൂക്ഷിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ തെക്കേ ഏര്‍ക്കാട്ട് ജില്ലയിലെ ശിലാദ്രവ്യ വനത്തില്‍ നിന്നും കൊണ്ടുവന്ന ഈ ഫോസില്‍ മുത്തച്ഛനെ കണ്ടുവണങ്ങി നമുക്ക് യാത്ര ആരംഭിക്കാം. 

ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി