ഹൊസൂരില്‍നിന്ന് ചാക്കുകണക്കിന് മഞ്ഞ ബന്ദിപ്പൂക്കളും ചുവന്ന റോസുകളും എത്തി. മധുരയില്‍നിന്ന് കൊളുന്തും ഡിണ്ടിഗലില്‍നിന്ന് അരളിയും വന്നു. നിമിഷനേരംകൊണ്ട് ആ മൈതാനത്തിന്റെ ഓരോ മൂലകളില്‍ പൂക്കുന്നുകള്‍ ഉയര്‍ന്നുതുടങ്ങി. ആളുകള്‍ വീണ്ടും വീണ്ടുമെത്തി. നിമിഷാര്‍ധംകൊണ്ട് കണ്‍മുന്നിലൊരു വസന്തകാലം. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി