മൃഗവും മനുഷ്യനും തമ്മിലുള്ള അപൂര്‍വമായ സ്‌നേഹബന്ധത്തിന്റെ നേര്‍ക്കഥയാണിത്. കടുവ കൊന്നുവെന്ന് കരുതിയ കുട്ടിയെ കരടി വളര്‍ത്തിയ സംഭവം. ഈ സംഭവകഥ കേള്‍ക്കുമ്പോള്‍ 'മൃഗീയം' എന്ന വാക്കിന്റെ അര്‍ഥകല്പനകളെ മാറ്റേണ്ടതുണ്ടെന്ന് നമുക്ക് മനസ്സിലാവുന്നു. കാട് വന്യതയുടേതുമാത്രമല്ലെന്ന് തിരിച്ചറിയുന്നു. സ്‌നേഹത്തിന്റെ കാണാച്ചരടുകള്‍ എവിടെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്നു; പൊക്കിള്‍ക്കൊടിപോലെ പിണഞ്ഞുകിടക്കുന്നു. കാടമനൈയിലെ കരടിപുള്ളൈ ജി. ജ്യോതിലാലിന്റെ യാത്രവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി