കുതിരക്കാരന്മാരുടെ നിര്‍ത്താതെയുള്ള വര്‍ത്തമാനം കേട്ട്, ഇടയ്ക്കിടെ ദാഹം ശമിപ്പിക്കാന്‍ നീരുറവകള്‍ക്കു സമീപം നില്‍ക്കുന്ന കുതിരകളുടെ കഴുത്തിലും പുറത്തും തലോടി, ചുറ്റുപാടുമുള്ള മലനിരകളുടെ സൗന്ദര്യം ആസ്വദിച്ച് കുറെ മുകളിലെത്തി. വഴിയില്‍ എന്റെ കുതിര, രാജുവെന്നൊരു പാവം , കുഴഞ്ഞുവീണു. തളപ്പുകളില്‍ കാല്‍ കുടുക്കിയിട്ടതിനാല്‍ ഒപ്പം വീഴുകയേ എനിക്കു വഴിയുണ്ടായിരുന്നുള്ളൂ. തണുത്തുറഞ്ഞ മഞ്ഞില്‍ ഒരു കുതിരയുടെ ഭാരം കൂടെ താങ്ങിക്കിടക്കേണ്ടി വരിക ഒട്ടും സുഖമുള്ള കാര്യമല്ല.  ബീന ഗോവിന്ദിന്റെ യാത്രാവിവരണം കാശ്മീര്‍ ഡയറി ഭാഗം നാല്. എഡിറ്റ്;  ദിലീപ് ടി.ജി