തേയിലത്തോട്ടത്തിന് നടുവിലെ ജലാശയം. പ്രഭാതത്തില്‍ മഞ്ഞിന്‍കണങ്ങളിലൂടെ അരിച്ചിറങ്ങുന്ന കിരണാവലികള്‍. ശാന്തമായി കിടക്കുന്ന ജലപ്പരപ്പില്‍ നിന്ന് പുകയായി പൊങ്ങുന്ന മഞ്ഞലകള്‍. ഉച്ചയാവുമ്പോള്‍ തടാകത്തില്‍ തേയിലമലകള്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ കുഞ്ഞലകള്‍. മണ്ണില്‍ മലനിരകളുടെ നിമ്നോന്നതങ്ങള്‍ മേഘരൂപങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ വിണ്ണില്‍ മുകിലുകള്‍ മാമലകള്‍ തീര്‍ക്കുന്നു. ആരോ കണ്ടറിഞ്ഞിട്ട പേരുതന്നെ ഈ ദേശത്തിന്, മേഘമല.. | തയ്യാറാക്കി അവതരിപ്പിച്ചത് ; ജി. ജ്യോതിലാല്‍, എഡിറ്റിങ്ങ്:  ദിലീപ് ടി.ജി