വഴിയില്‍ ബാരാമുള്ള ജില്ലയിലെ പട്ടന്‍ എന്ന പട്ടണത്തിലെത്തിയപ്പോള്‍ ഞങ്ങള്‍ പരിഹാസപുരത്തിലേക്ക് തിരിഞ്ഞു. ഏഴാം ശതകം മുതല്‍ ഒമ്പതാം ശതകം വരെ ഉത്തരേന്ത്യ ഭരിച്ച കാര്‍കോട രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാശ്മീര്‍.

കാര്‍കോട ചക്രവര്‍ത്തി ലളിതാദിത്യമുക്തിപദയാണ് കാശ്മീരും പിന്നീട് ശ്രീനഗറിനു സമീപമുള്ള പരിഹാസപുരവും കാര്‍കോട സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയാക്കിയത്. ഇപ്പോള്‍ കല്‍ക്കൂമ്പാരങ്ങളും തകര്‍ന്നടിഞ്ഞ രാജമന്ദിരങ്ങളും മാത്രമാണിവിടെ കാണാവുന്നത്.

ബീന ഗോവിന്ദിന്റെ യാത്രാ വിവരണം ഭാഗം അഞ്ച് | എഡിറ്റ്: ദിലീപ് ടി.ജി.