പണ്ട് കേരളത്തിന്റെ നെല്ലറകളിലൊന്നായിരുന്നു കുട്ടനാടെങ്കില്‍ ഇന്ന് വിനോദസഞ്ചാരഭൂപടത്തിലെ ഒരു മരതകമുത്താണിത്. കുട്ടനാട്-ലോകത്തില്‍ പിന്നെ ഇങ്ങനെയൊരിടം നെതര്‍ലെന്‍ഡ്സില്‍ മാത്രമാണ്. സമുദ്രനിരപ്പിനെക്കാള്‍ താണ സ്ഥലത്ത് കായലില്‍ വെള്ളക്കെട്ടിനുള്ളില്‍ ചിറ കെട്ടി വെള്ളം വറ്റിച്ച് കൃഷിചെയ്യുന്ന മനുഷ്യാധ്വാനത്തിന്റെ ഗാഥകള്‍ നിങ്ങള്‍ക്കീ ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി