ഒഴുകുന്ന ഭക്ഷണശാലകളില്‍ മസാല ചേര്‍ത്ത ചിക്കനും പനീറും കവയുമൊക്കെ ഞങ്ങളുടെ ഷിക്കാരക്കടുത്തെത്തി. വളയും മാലയും വാള്‍നട്ട് കൗതുകവസ്തുക്കളും വില്‍ക്കുന്ന തോണിക്കാര്‍. ഒഴുകുന്ന അങ്ങാടികള്‍. നവദമ്പതികളാരും ഞങ്ങളുടെ സംഘത്തിലില്ലായിരുന്നെങ്കിലും എണ്‍പതുകളിലെ മലയാളസിനിമകളുടെ ആരാധകരായ ഞങ്ങള്‍ യൂട്യൂബില്‍ പാട്ടു വച്ചു, ഗൃഹാതുരത്വത്തോടെ..
മഞ്ഞേ വാ..മധുവിധുവേള..

ബീന ഗോവിന്ദിന്റെ യാത്രാവിവരണം : കാശ്മീരം | എഡിറ്റ്: ദിലീപ് ടി.ജി.