ഞങ്ങള്‍ പിന്നെ പോയത് ഇടയന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പഹല്‍ഗാമിലേക്കാണ്. വഴി നീളെ ആപ്പിള്‍ തോട്ടങ്ങളും വാള്‍നട്ട് മരങ്ങളും കണ്ടു.
ആപ്പിളുകള്‍ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ. സെപ്റ്റംബര്‍  ആപ്പിളിന്റെ വിളവെടുപ്പ് കാലമാണ്. താഴ്‌വര നിറയെ ആപ്പിളുകള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ടാവും എന്ന് പത്തു ദിവസത്തെ യാത്രയിലുടനീളം ഞങ്ങളുടെ ഡ്രൈവറായിരുന്ന മുദാസിര്‍ പറഞ്ഞു. കാശ്മീരിന്റെ മാത്രമായി എട്ടു തരം ആപ്പിളുകളെങ്കിലുമുണ്ട്.  കാശ്മീര്‍ ഡയറി ഭാഗം ആറ്.  തയ്യാറാക്കി അവതരിപ്പിച്ചത്: ബീന ഗോവിന്ദ്. എഡിറ്റ് ദിലീപ് ടി.ജി