പഹല്‍ഗാമില്‍ കണ്ട മറ്റൊരു കൗതുകകരമായ കാര്യമാണ് മനുഷ്യര്‍ ശരീരത്തില്‍ നെരിപ്പോടുകള്‍ കൊണ്ടുനടക്കുന്നത്. തണുപ്പിനെ തടുക്കാന്‍ ചൂരല്‍ കൊണ്ടു മെടഞ്ഞ മണ്‍ചട്ടികളില്‍ എരിയുന്ന കനലുകളിട്ട് അവ കഴുത്തില്‍ തൂക്കിയിടുകയോ കൈയില്‍ തൂക്കിപ്പിടിക്കുകയോ ചെയ്യും. കാങ്കിടി എന്നാണിതിനു പേര്. ചൂടുള്ള ചട്ടികള്‍ കാലുകള്ക്കിടയിലൂടെ തൂക്കിയിട്ട് മുകളില്‍  നീളന്‍ കൈയുള്ള കുപ്പായവും പൈജാമയും ഇട്ടിരിക്കും.  കാശ്മീര്‍ ഡയറി | ബീന ഗോവിന്ദിന്റെ യാത്രാവിവരണം. എഡിറ്റ്: ദിലീപ് ടി.ജി