റോഡില്‍ പണി നടക്കുന്നതിനാല്‍ നോക്കെത്തുന്ന ഇടമൊക്കെ കനത്ത പൊടിപടലം മാത്രം. ശ്രീനഗര്‍- ജമ്മു ഹൈവേയിലെ ഇടതടവില്ലാത്ത ട്രക്ക് ഗതാഗതം കാരണം പാതയുടെ പണി തീര്‍ക്കാന്‍ പറ്റാതെ നീണ്ടു പോകുന്ന അവസ്ഥയുണ്ട്. ഭീമന്‍ ചരക്കുവാഹനങ്ങള്‍ നിരന്തരം ഓടുന്ന റൂട്ടായതിനാല്‍ പാത അടിക്കടി തകരുകയും അറ്റകുറ്റപ്പണി നീളുകയും ചെയ്യുന്നത് കടുത്ത യാത്രാദുരിതം ഉണ്ടാക്കുന്നു എന്ന്  വണ്ടിക്കാര്‍ പറഞ്ഞു.

ശ്രീനഗറിലെ തണുത്ത കാലാവസ്ഥ അപേക്ഷിച്ച് ഇവിടെ കടുത്ത ചൂടും അനുഭവപ്പെട്ടു. കാറിന്റെ ജാലകം താഴ്ത്തിയാല്‍ മേലാസകലം പൊടിയടിച്ചു കയറും. പോരാത്തതിന് കണ്ണിനുമുന്നില്‍ പാറക്കെട്ടുകളില്‍ നിന്ന് ഊക്കോടെ തെറിച്ചിറങ്ങി റോഡിലേക്കു വീഴുന്ന കരിങ്കല്ലുകള്‍. പലതും കാറിന്റെ ചില്ലുവാതിലിനോടു ചേര്‍ന്ന് തെറിച്ചുമാറിപ്പോകുന്നു. 

ബീന ഗോവിന്ദിന്റെ യാത്രാവിവരണം: കാശ്മീരം | എഡിറ്റ്: അര്‍ജ്ജുന്‍ പി.