ചായക്കട നടത്തി യാത്രയ്ക്കുള്ള പണം കണ്ടെത്തി യാത്രികര്‍ക്ക് പ്രചോദനമായ വിജയന്‍ ചേട്ടന്‍ ഒക്ടോബര്‍ 19നാണ് ഈ  ലോകത്തോട് വിടപറഞ്ഞത്.  കൊച്ചിയില്‍ ശ്രീ ബാലാജി കോഫി സെന്റര്‍ എന്ന ചായക്കട നടത്തിയിരുന്ന വിജയന്‍ ചേട്ടന്‍ ആറ് ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഭാര്യ മോഹനയായിരുന്നു സഹയാത്രിക. അവസാനം നടത്തിയ റഷ്യന്‍യാത്രയ്ക്ക് മുമ്പായി മാത്യൂഭൂമിയ്ക്ക് നല്‍കിയ അഭിമുഖം. തയ്യാറാക്കി അവതരിപ്പിച്ചത് സരിന്‍ എസ് രാജന്‍. എഡിറ്റ് ദിലീപ് ടി.ജി