ബീജാപ്പൂര്‍ പോകാനുള്ള വഴികള്‍ ആലോചിച്ചപ്പോള്‍ പലതും തെളിഞ്ഞു. കൊങ്കണ്‍ വഴി പോയി ഗോവയില്‍ ഇറങ്ങി ബസിന് പോവാം. മൈസൂരില്‍നിന്ന് ഗോല്‍ഗൂമ്പസ് എക്‌സ്പ്രസുണ്ട്. അതിന് പോവാം. ഗോല്‍ഗൂമ്പസ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകുടീരമാണ്. എങ്കില്‍ യാത്ര ഗോല്‍ഗൂമ്പസില്‍തന്നെയാവട്ടെ എന്ന് കരുതി. ഒരു സംസ്ഥാനം, പല ലോകം. കര്‍ണാടക ടൂറിസത്തിന്റെ അടയാളവാക്യം |  ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി.  എഡിറ്റ്. ദിലീപ് ടി.ജി