സ്വപ്നങ്ങളുടെ പുതിയ ചില്ലകളുമായാണ് മോഹനന്റെ കൈപിടിച്ച് അമ്പലത്തറ ബിദിയാലിലേക്ക് സുമതി എത്തിയത്. ചുറ്റിലും പൂത്തും കായ്ച്ചും നില്‍ക്കുന്ന കശുമാവിന്‍ മരങ്ങള്‍ കാഴ്ചകള്‍ക്ക് തുടിപ്പേകി. എന്നാല്‍ സ്വപ്നങ്ങളില്‍ രക്തം പടരാന്‍ അധികകാലം വേണ്ടിവന്നില്ല. ആ പൂക്കള്‍ക്കുള്ളില്‍ വേദനയുടെ മഹാമാരി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സുമതിയും തിരിച്ചറിയുകയായിരുന്നു. വിഷമഴയേറ്റവര്‍- ഭാഗം 04 | സ്‌ക്രിപ്റ്റ്: എ.വി. മുകേഷ്, ശബ്ദം: രാജേഷ് കോയിക്കല്‍, എഡിറ്റ്: നിഷാല്‍ എം.ജെ.