ലൊക്കേഷന്‍ അയച്ചുകൊടുത്ത് ലഹരി വാങ്ങുന്ന ന്യൂജെന്‍ ലോകം | Podcast


യുവത്വത്തെ ലക്ഷ്യംവെച്ച് പല വഴിയെത്തുന്നു പല തരം ലഹരികള്‍. മണമില്ല, പുകയില്ല, ആരും തിരിച്ചറിയില്ല. ഇവര്‍ക്ക് മുന്നില്‍ അനാവൃതമാകുന്നതോ ഊഹിക്കാനാവാത്ത വിഭ്രാന്തലോകം. ഇത് സിന്തറ്റിക്ക് ലഹരിയുടെ പുതിയ കാലം. മുറിബീഡിയില്‍നിന്നു മാറി, മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന മറ്റൊരു ലോകത്തില്‍ കുടുക്കി ന്യൂജന്‍ ലഹരി മാഫിയകള്‍ കാത്തിരിക്കുമ്പോള്‍ അടിതെറ്റി വീഴുകയാണ് യുവജനങ്ങള്‍. ലഹരിയുടെ മായികവഴികളില്‍ അകപ്പെട്ട് സ്വന്തബന്ധങ്ങള്‍ മറക്കുന്നു. ലിംഗവ്യത്യാസമില്ലാതെ ഏഴാം ക്ലാസുകാരന്‍ പോലും, പുതുലഹരിക്ക് അടിമപ്പെടുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കും. കുട്ടികള്‍ നടന്നടക്കുന്ന ചതിയുടെ പുതിയ വഴികളും കെട്ടുകഥപോലെ തോന്നുന്ന അനുഭവങ്ങളും ലഹരിക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളും സാക്ഷരകേരളം മനസ്സിലാക്കേണ്ടതുണ്ട്.

യുവത്വത്തെ ലഹരിയുടെ ഈ വിഷലോകത്തുനിന്നു തിരിച്ചുനടത്തേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. ബോധവല്‍ക്കരണം തുടര്‍ന്നുകൊണ്ടേയിരിക്കണം, നിയമങ്ങള്‍ ശക്തമാകണം, സമൂഹം ഒറ്റക്കെട്ടായി നിന്നുപോരാടാണം. നിയമസംവിധാനങ്ങള്‍ക്കപ്പുറം വീട്ടകങ്ങളും ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ അണിചേരേണം. ജീവിതമാണ് ലഹരിയെന്ന് യുവത്വത്തെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാതൃഭൂമി ഡോട് കോം മുന്നോട്ട് വെക്കുന്നു- 'വലിച്ചെറിയൂ ഈ വിഷലോകം'. അവതരണം: നിജീഷ് കുമാര്‍ കെ.പി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്Content Highlights: Anti drug Campaign valicheriyoo vishalokam

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented