1983ല്‍ ആരംഭിച്ച കലാപം 2009-ല്‍ കെട്ടടങ്ങുമ്പോഴേക്കും ലക്ഷക്കണക്കിന് മനുഷ്യരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ തമിഴ് വംശഹത്യയുടെയും അതിനോടുള്ള തമിഴ്പുലികളുടെ ചെറുത്തുനില്പുകളുടെയും ചരിത്രം വായിച്ചാല്‍ അതിനുള്ളില്‍നിന്ന് പലതരം പാഠങ്ങള്‍ അഴിച്ചെടുക്കാനാവും. വംശവെറിയുടെ രാഷ്ട്രീയസാഹചര്യം രൂപപ്പെടുന്നതും അത് കലാപമായി പരിണമിക്കുന്നതും ആ കലാപത്തില്‍ ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യര്‍ നരഹത്യയ്ക്കിരയാവുന്നതും അവിടെ കാണാം. കുറ്റകൃത്യം അവഗണിക്കപ്പെടുന്നതിന്റെയും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിന്റെയും ചരിത്രം കൂടിയാണ് ശ്രീലങ്കയിലെ വംശഹത്യയുടേത്. തയ്യാറാക്കിയത്: ദിനകരന്‍ കൊമ്പിലാത്ത്. അവതരണം: റെജി പി.ജോര്‍ജ്ജ്. എഡിറ്റ്; ദിലീപ് ടി.ജി
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..