മായരുത് മലയാളം. മലയാളഭാഷയുടെ പുരോഗതിയില്‍ എക്കാലവും സജീവമായ ഇടപെടലുകള്‍ നടത്തിയ മാതൃഭൂമി ഇത്തവണ മലയാളഭാഷയെ കൈകോര്‍ത്തുപിടിക്കുന്നത് ഭാഷ അന്യംനിന്നുപോകുന്നോ എന്ന സന്ദേഹം ഭാഷാസ്നേഹികള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ്.

പ്രാഥമിക പാഠപുസ്തകങ്ങളില്‍ അക്ഷരമാലയെ തിരികെ കയറ്റാന്‍ കഴിഞ്ഞത് നേട്ടമായി. ഇതിനൊപ്പം ഭാഷയിലെ ഉച്ചാരണശുദ്ധിയെക്കൂടി വിശദമായി പരിചയപ്പെടുത്തുകയാണ് എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിന്റെ ചുമതലക്കാരനുമായ സുഭാഷ് ചന്ദ്രന്‍.

ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം തുടങ്ങി ഓരോ അക്ഷരവും ഉച്ചരിക്കേണ്ടത് ഏതുവിധത്തിലാണെന്ന് എഴുത്തുകാരന്‍ വിശദമാക്കുന്നത് കേള്‍ക്കാം.| എഡിറ്റ്: ദിലീപ് ടി.ജി.